Pathanamthitta
കക്കൂസ് മാലിന്യ സംസ്‌കരണത്തിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്‍
സംസ്ഥാനത്ത് ആദ്യമായി എഫ് എസ് ടി പി പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത് കാസര്‍ഗോഡ് ജില്ലയിലാണ്.
പത്തനംതിട്ട| ദ്രവമാലിന്യ സംസ്‌കരണത്തിനായി പത്തനംതിട്ട ജില്ലയില്‍ എഫ് എസ് ടി പി പ്ലാന്റ് സ്ഥാപിക്കുന്നതിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി പത്തനംതിട്ട ജില്ലാ ശുചിത്വ മിഷന്‍. ജില്ലയിലെ ജലസ്രോതസ്സുകളിലും ചില പ്രദേശങ്ങളിലെങ്കിലും കിണറുകളിലും അമിതമായ രീതിയില്‍ കോളിഫോം ബാക്ടീരിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ള ദ്രവമാലിന്യങ്ങളുടെ സംസ്‌കരണത്തിന് പുത്തന്‍ ശാസ്ത്രീയ വഴി നടപ്പിലാക്കുകയാണ് ജില്ലാ ശുചിത്വ മിഷന്‍ ലക്ഷ്യം.
ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്കിന്റെ നേതൃത്വത്തിലുളള സംഘം പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിന് വിവിധ ഇടങ്ങളില്‍ പരിശോധന നടത്തുകയാണ്.
കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റ്, എസ് ടി പി, വിന്‍ഡോ കമ്പോസ്റ്റിങ് തുടങ്ങി, കമ്മ്യൂണിറ്റി തല മാലിന്യ സംസ്‌കരണത്തിന് പ്രഥമ പരിഗണന നല്‍കിയാണ് ജില്ലാ ശുചിത്വ മിഷന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുന്നത്. കക്കൂസ് മാലിന്യ സംസ്‌കരണ പ്ലാന്റിനായി (ഫേക്കല്‍ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റ്) കൊടുമണ്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതതയിലുളള ചന്ദനപ്പള്ളി എസ്റ്റേറ്റിനാണ് ജില്ലാ ശുചിത്വ മിഷന്‍ പ്രഥമ പരിഗണന നല്‍കുന്നത്. ജില്ലാ ശുചിത്വ മിഷന്‍ സംഘം പദ്ധതിയുമായി ബന്ധപ്പെട്ട് ചന്ദനപ്പള്ളി എസ്റ്റേറ്റിലും സ്ഥല പരിശോധനകള്‍ നടത്തി. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്.
സംസ്ഥാനത്ത് ആദ്യമായി എഫ് എസ് ടി പി പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങിയത് കാസര്‍ഗോഡ് ജില്ലയിലാണ്. ശുചിത്വ മിഷന്‍ വിഭാവനം ചെയ്യുന്ന കമ്മ്യൂണിറ്റിതല മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ക്ക് സീതത്തോട് ഗ്രാമപഞ്ചായത്തിലെ കൊച്ചാണ്ടി- നീലഗിരി മലയില്‍ സ്ഥലം ഒരുങ്ങുകയാണ്. നിലവില്‍ ഇവിടേക്കുള്ള ഗതാഗത സംവിധാനത്തിലെ പോരായ്മയാണ് ജില്ലാ ശുചിത്വ മിഷന് മുന്നിലെ വെല്ലുവിളിയായി തുടരുന്നത്. ഇതിന് പരിഹാരം കാണാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ക്ക് മിഷന്‍ മുന്നിട്ടിറങ്ങുമെന്ന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ നിഫി എസ് ഹക്ക് വ്യക്തമാക്കി.
ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടായാല്‍ കൊച്ചാണ്ടി- നീലഗിരി മലയില്‍ കമ്മ്യൂണിറ്റിതല മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ക്ക് വഴിതുറക്കും. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ 2024 ഡിസംബറില്‍ തന്നെ പദ്ധതി ഏറ്റെടുക്കാനാണ് തീരുമാനം. അടുത്ത വര്‍ഷം ആദ്യ പകുതിയോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുടങ്ങാനാകും. ജില്ലാ ശുചിത്വ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ക്ക് ഒപ്പം ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ (എസ് ഡബ്ല്യു എം) ആദര്‍ശ് പി കുമാര്‍, ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റ് അരുണ്‍ വേണുഗോപാല്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വ്യക്തമായ ശാസ്ത്രീയ വഴികളിലൂടെയായിരിക്കും എഫ് എസ് ടി പി പ്രവര്‍ത്തിക്കുക. പ്രദേശത്ത് ഒരുതരത്തിലും പ്ലാന്റിന്റെ പ്രവര്‍ത്തനത്തിലൂടെ ബുദ്ധിമുട്ടുണ്ടാവില്ല. കര്‍ണാടകയിലെ ദേവനഹള്ളി നഗരസഭ നഗരത്തിന് ഒത്ത നടുവില്‍ 30 സെന്റ് സ്ഥലത്താണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.പ്ലാന്റിന് സ്വന്തമായുള്ള വാഹനം മുഖേനയാണ് മാലിന്യം സംസ്‌കരിക്കുന്നത്. ഇത് ശാസ്ത്രീയമായി സംസ്‌കരിച്ച് അന്തിമ ഉത്പന്നമായി ലഭിക്കുന്ന വളപ്പൊടി കര്‍ഷകര്‍ക്ക് നല്‍കുന്നു.
ആദ്യഘട്ടത്തില്‍ കിലോ ഗ്രാമിന് 2.50 രൂപയ്ക്ക് വിറ്റിരുന്ന വളം ഇന്ന് 9 രൂപയ്ക്കാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. കണ്‍സോര്‍ഷ്യം ഫോര്‍ ഡിവാട്ട്സ് ഡിസിമിനേഷന്‍ ഏജന്‍സിയാണ് ഇവിടെ പ്ലാന്റ് നിര്‍മിച്ചത്. പ്ലാന്റിന് ചുറ്റും ഫലവൃക്ഷങ്ങളും ഉദ്യാനങ്ങളും ഒരുക്കിയിട്ടുണ്ട്. പ്ലാന്റില്‍ നിന്ന് സംസ്‌കരിച്ചുകിട്ടുന്ന വളമാണ് ഇവയ്ക്ക് ഉപയോഗിക്കുന്നത്.