Connect with us

Kerala

പത്തനംതിട്ടയില്‍ കഴിഞ്ഞ വര്‍ഷം തീപിടിത്തമുണ്ടായ കടയില്‍ വീണ്ടും അഗ്‌നിബാധ; ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് നിഗമനം

രാവിലെ പത്ത് മണിയോടെയാണ് ചിപ്‌സ് കടയില്‍ തീപിടുത്തമുണ്ടായത്.

Published

|

Last Updated

പത്തനംതിട്ട|പത്തനംതിട്ടയില്‍ കഴിഞ്ഞ വര്‍ഷം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായ അതേ കടയില്‍ വീണ്ടും അഗ്‌നിബാധ. രാവിലെ പത്ത് മണിയോടെയാണ് ചിപ്‌സ് കടയില്‍ തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഫയര്‍ഫോഴ്‌സ് എത്തും മുന്‍പേ കടയിലെ ജീവനക്കാര്‍ തീ കെടുത്തി. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. തീപിടുത്തമുണ്ടായിട്ട് ഒരു വര്‍ഷം കഴിഞ്ഞതിന് പിന്നാലെയാണ് വീണ്ടും അതേ കടയില്‍ അഗ്‌നിബാധയുണ്ടായത്.

കഴിഞ്ഞ വര്‍ഷം തീ പിടിത്തമുണ്ടായ സമയത്ത് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ ചിപ്‌സ് കടകള്‍ക്ക് ഫയര്‍ഫോഴ്‌സ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ അതൊന്നും നടപ്പായില്ല. അടിയന്തരമായി സുരക്ഷാ മാര്‍ഗങ്ങള്‍ ഒരുക്കാന്‍ ഫയര്‍ഫോഴ്‌സ് വീണ്ടും നിര്‍ദ്ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.