Connect with us

Kerala

പത്തനംതിട്ട കൂട്ട പീഡനക്കേസ്; രണ്ടാം പ്രതിയുടെ മാതാവില്‍ നിന്ന് ഒന്നാം പ്രതിയുടെ സഹോദരന്‍ ലക്ഷങ്ങള്‍ തട്ടി, യുവാവ് അറസ്റ്റില്‍

രണ്ടാം പ്രതി ഷൈനുവിന്റെ മാതാവില്‍ നിന്ന് ഒന്നാം പ്രതിയുടെ സഹോദരന്‍ 8.65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. 

Published

|

Last Updated

പത്തനംതിട്ട|പത്തനംതിട്ടയില്‍ കായികതാരമായ പെണ്‍കുട്ടിയെ 60പേര്‍ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ യുവാവ് അറസ്റ്റില്‍. ഒന്നാം പ്രതിയായ ജോജി മാത്യുവിന്റെ സഹോദരന്‍ ജോമോന്‍ മാത്യു ആണ് പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ട രണ്ടാം പ്രതി ഷൈനുവിന്റെ മാതാവില്‍ നിന്ന് ഒന്നാം പ്രതിയുടെ സഹോദരന്‍ 8.65 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

രണ്ടാം പ്രതിയുടെ ജാമ്യത്തിന് ഡിവൈഎസ്പിക്കും വക്കീലിനും നല്‍കാനാണെന്ന് പറഞ്ഞാണ് ജോമോന്‍ മാത്യു പണം തട്ടിയത്. രണ്ടാം പ്രതിയായ ഷൈനുവിന്റെ മാതാവില്‍ നിന്ന് പലതവണയായാണ് ജോമോന്‍ മാത്യു പണം കൈക്കലാക്കിയത്.

 

 

Latest