Kerala
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സീലിംഗ് ഇളകി വീണു; ആര്‍ക്കും പരിക്കില്ല
കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനടക്കം നിരവധി രോഗികള്‍ കാത്തിരിക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്.
പത്തനംതിട്ട| പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സീലിംഗ് ഇളകി വീണു. ആശുപത്രിയിലെ ഒപി ബ്ലോക്കിന് സമീപമുള്ള സീലിംഗാണ് ഇളകി വീണത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനടക്കം നിരവധി രോഗികള്‍ കാത്തിരിക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്.
ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയായ ജനറല്‍ ആശുപത്രിയാണിത്. അഞ്ച് വര്‍ഷം മുമ്പ് പണിത സീലിംഗാണ് ഇളകി വീണത്. ഗുണനിലവാരം ഉറപ്പുവരുത്താതെ പണിതതാകാം സീലിംഗ് പൊളിഞ്ഞു വീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു.
---- facebook comment plugin here -----