Connect with us

jwellery theft

പത്തനംതിട്ടയിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം

സേഫ് ലോക്കറിന്റെ പൂട്ടുപൊളിക്കാനുള്ള ശ്രമം വിജയിച്ചില്ല.

Published

|

Last Updated

പത്തനംതിട്ട | ഇലവുംതിട്ട ജംഗ്ഷനിലെ വനിതാ ഫാഷന്‍ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. ഡിസ്പ്ലേക്ക് സൂക്ഷിച്ചിരുന്ന സ്വര്‍ണം, വെള്ളി ഉരുപ്പടികള്‍ മോഷ്ടിച്ചിട്ടുണ്ട്. സേഫ് ലോക്കറിന്റെ പൂട്ടുപൊളിക്കാനുള്ള ശ്രമം വിജയിച്ചില്ല. ഇന്ന് പുലര്‍ച്ചെയാണ് മോഷണം നടന്നതെന്ന് കരുതുന്നു.

ജ്വല്ലറിയുടെ ഷട്ടറിന്റെ താഴും പൂട്ടും അറുത്തു മാറ്റിയാണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്. ഇലവുംതിട്ട ഭവഗതി ക്ഷേത്രത്തിലെ ഉത്സവം നടക്കുകയാണ്. ഇവിടേക്ക് നാട്ടുകാരുടെയും പോലീസിന്റെയും ശ്രദ്ധ പതിഞ്ഞിരിക്കുന്ന അവസരത്തിലാണ് മോഷണം.

സമീപത്തെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് വന്നിട്ടുണ്ട്. ഇലവുംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് മോഷണം.

Latest