Connect with us

Kerala

പത്തനംതിട്ട നഴ്സിംഗ് വിദ്യാർഥിനിയുടെ മരണം; മൂന്ന് വിദ്യാർഥിനികൾ കസ്റ്റഡിയിൽ

കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിനികള്‍ക്ക് നേരെ കുടുംബം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

Published

|

Last Updated

പത്തനംതിട്ട | നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണത്തില്‍ മൂന്ന് വിദ്യാര്‍ഥിനികളെ കസ്റ്റഡിയിലെടുത്തു. അമ്മുവിന്റെ സഹപാഠികളായ മൂന്ന് പേരെയാണ് കസ്റ്റഡിയിലെടുത്തത്.
പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് വിദ്യാര്‍ത്ഥിനികളെ കസ്റ്റഡിയില്‍ എടുത്തത്. മൂവരെയും വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് വേണോ എന്ന് തീരുമാനിക്കും.

കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിനികള്‍ക്ക് നേരെ കുടുംബം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
കസ്റ്റിഡിയിലെടുത്ത രണ്ട് പേര്‍ കോട്ടയം സ്വദേശികളും ഒരാള്‍ പത്തനാപുരം സ്വദേശിയുമാണ്.

വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ എസ് എം ഇ നഴ്‌സിംഗ് കോളജിലെ ബി എസ് സി അവസാന വര്‍ഷ വിദ്യാര്‍ഥിനി അമ്മു എസ് സജീവിനെ ഹോസ്റ്റലിലെ മൂന്നാം നിലയില്‍ നിന്ന് വീണ നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേയ്ക്ക് എത്തിക്കുന്നതിനിടെ അമ്മു മരിക്കുകയായിരുന്നു. ഹോസ്റ്റല്‍ റൂമില്‍ പിന്നീട് നടത്തിയ പരിശോധനയില്‍ ‘ I quit ‘ എന്ന് എഴുതിയ പേപ്പറും കണ്ടത്തിയിരുന്നു.

Latest