Connect with us

Kerala

പത്തനംതിട്ട പീഡനക്കേസ് ; 20 പേര്‍ അറസ്റ്റില്‍

അടുത്തദിവസം വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ട ഒരു യുവാവും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും

Published

|

Last Updated

പത്തനംതിട്ട: പത്തനംതിട്ട പീഡനക്കേസില്‍ ഇതുവരെ 20 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് നേരത്തെ 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. റാന്നിയില്‍ നിന്നുള്ള ആറ് പേരെക്കൂടിയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. അടുത്തദിവസം വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ട ഒരു യുവാവും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.

അറസ്റ്റിലായവരില്‍ മൂന്നു പേര്‍ പ്ലസ് ടു വിദ്യാര്‍ഥികളാണ്. ഇവരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. നാലു പേര്‍ മറ്റ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. പത്തനംതിട്ട സ്റ്റേഷനിലെ കേസുകളില്‍ കടമ്മനിട്ട അമാംപാറക്കല്‍ വീട്ടില്‍ നിധിന്‍ പ്രസാദ് (21), പ്രമാടം കൊമ്പില്‍ കിഴക്കേതില്‍ അഭിനവ് (18), വാഴമുട്ടം ഈസ്റ്റ് കൈലാസത്തില്‍ കാര്‍ത്തിക് (18), കുലശേഖരപതി കൊച്ചുപുരയിടത്തില്‍ കണ്ണപ്പന്‍ എന്ന സുധീഷ് (27), കൊന്നമൂട് പരാലില്‍ വീട്ടില്‍ ഷംനാദ് (20), പേട്ട പുതുപ്പറമ്പില്‍ വീട്ടില്‍ അഫ്സല്‍ (21), ആഷിഖ് (20), താഴെവെട്ടിപ്പുറം ആനപ്പാക്കല്‍ വീട്ടില്‍ നിഷാദ് എന്ന് വിളിക്കുന്ന അപ്പു (31)എന്നിവരാണ് അറസ്റ്റി ലായത്. പതിനേഴുകാരന്‍ എന്നിവരാണ് അറസ്റ്റിലായത്. റാന്നിയില്‍ നിന്നും അരവിന്ദ് (23), അനന്ദു പ്രദീപ് (24), വിഷ്ണു ബി (24), ദീപു പി സുരേഷ് (22), ബിനു കെ ജോസഫ് (39), അഭിലാഷ് കുമാര്‍ (19) എന്നിവരും അറസ്റ്റിലായി. ഇലവുംതിട്ടയില്‍ അഞ്ചും പത്തനംതിട്ടയില്‍ ഒമ്പതും റാന്നിയില്‍ ആറു പേരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പ്രക്കാനം വലിയവട്ടം പുതുവല്‍ തുണ്ടിയില്‍ വീട്ടില്‍ സുബിന്‍ (24), സന്ദീപ് ഭവനത്തില്‍ എസ്. സന്ദീപ് (30), കുറ്റിയില്‍ വീട്ടില്‍ വി കെ വിനീത് (30), കൊച്ചുപറമ്പില്‍ കെ അനന്ദു (21), അപ്പു ഭവനത്തില്‍ അച്ചു ആനന്ദ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചാം പ്രതി ചെമ്പില്ലാത്തറയില്‍ വീട്ടില്‍ സുധി(ശ്രീനി-24) പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മറ്റൊരു പോക്‌സോ കേസില്‍ ജയിലിലാണ്. പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ 2022 ല്‍ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസിലെ മൂന്നാം പ്രതിയാണ് സുധീഷ്. അഫ്സല്‍ 2022 ലും കഴിഞ്ഞ വര്‍ഷവും രജിസ്റ്റര്‍ ചെയ്ത വധശ്രമക്കേസുകളില്‍ പ്രതിയാണ്. പത്തനംതിട്ട, കോന്നി പോലീസ് സ്റ്റേഷനുകളില്‍ 2014 ലെ രണ്ട് മോഷണകേസുകളില്‍ ഉള്‍പ്പെട്ടയാളാണ് അപ്പു. ഇതിന് പുറമേ റാന്നിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറു പേര്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്. പട്ടികവിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിലെ വകുപ്പുകള്‍ ചേര്‍ത്ത കേസുകളുടെ അന്വേഷണ ചുമതല പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിനാണ്. രണ്ടാമത്തെ കേസ് ഇലവുംതിട്ട പോലീസ് ഇന്‍സ്പെക്ടര്‍ ടി കെ വിനോദ് കൃഷ്ണനാണ് അന്വേഷിക്കുന്നത്.

പതിമൂന്നാം വയസില്‍ പ്രണയം; പീഡനം തുടങ്ങി വച്ചത് സുബിന്‍

വെള്ളിയാഴ്ച ഇലവുംതിട്ട പോലീസ് അറസ്റ്റ് ചെയ്ത സുബിനാണ് പീഡനം തുടങ്ങുന്നത്. മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും, കുട്ടിയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും ലഭ്യമാക്കുകയും ചെയ്തു. കുട്ടിക്ക് 16 വയസ് ആയപ്പോള്‍ ബൈക്കില്‍ കയറ്റി വീടിനു സമീപമുളള അച്ചന്‍കോട്ടുമലയിലെത്തിച്ച് ആള്‍താമസമില്ലാത്ത ഭാഗത്ത് റബര്‍ തോട്ടത്തില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് മറ്റൊരു ദിവസം പുലര്‍ച്ചെ രണ്ടുമണിക്ക് ശേഷം കുട്ടിയുടെ വീടിനടുത്ത് റോഡ് വക്കിലെ ഷെഡില്‍ വച്ച് പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാരായ മറ്റു പ്രതികള്‍ക്ക് കാഴ്ചവക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവര്‍ സംഘം ചേര്‍ന്ന് അച്ചന്‍കൊട്ടുമലയിലെത്തിച്ച് കൂട്ടബലാല്‍സംഗത്തിന് വിധേയയാക്കിയതായും മൊഴിയില്‍ പറയുന്നു. ഊര്‍ജിതമാക്കിയ അന്വേഷണത്തെ തുടര്‍ന്നാണ് പ്രതികളെ വീടുകളില്‍ നിന്നും ഉടനടി കസ്റ്റഡിയിലെടുത്തത്.ഇലവുംതിട്ട സ്റ്റേഷനിലെ ആദ്യത്തെ കേസിലെ ഒന്നാം പ്രതി സുബിന്റെ സുഹൃത്താണ് ഇവിടെ അറസ്റ്റിലായ മറ്റ് പ്രതികള്‍. ഒന്നാം പ്രതി സഞ്ചരിച്ച ബൈക്ക് പോലീസ് കണ്ടെത്തിയിട്ടില്ല. സ്വന്തമായി ഫോണ്‍ ഇല്ലാത്ത കുട്ടി അച്ഛന്റെ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്. ഇതിലൂടെയാണ് ഒന്നാം പ്രതി ബന്ധപ്പെട്ടിരുന്നതും സന്ദേശങ്ങളും മറ്റും അയച്ചതും. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പോലീസ് പിടിച്ചെടുത്തു.