Kerala
പത്തനംതിട്ട പീഡനം: 60 പ്രതികളില്‍ 51 പേര്‍ പിടിയില്‍, രണ്ടുപേര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്
പ്രതികളില്‍ അഞ്ച് പേര്‍ 18 വയസിനു താഴെയുള്ളവര്‍
പത്തനംതിട്ട | പത്തനംതിട്ട പീഡനക്കേസില്‍ ഇതുവരെ 51 പേര്‍ അറസ്റ്റിലായി. വിദേശത്തുളള രണ്ടു പേര്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. പ്രതികളില്‍ അഞ്ച് പേര്‍ 18 വയസിനു താഴെയുള്ളവരാണ്.
31 കേസുകളിലായാണ് 51 പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കേസില്‍ പ്രതിപട്ടികയിലുള്ളവരുടെ എണ്ണം 60 ആയെന്നും ചിലര്‍ ഒന്നിലേറെ കേസുകളില്‍ പ്രതികളാണെന്നും വിദേശത്തുള്ള രണ്ടു പേര്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയെന്നും പത്തനംതിട്ട ഡിവൈ എസ് പി എസ് നന്ദകുമാര്‍ പറഞ്ഞു.
ചെന്നൈയില്‍ നിന്നാണ് പ്രതികളിലൊരാളെ പോലീസ് പിടികൂടിയത്. കല്ലമ്പലം പോലീസിനു കൈമാറിയ കേസിലെ പ്രതിയും പിടിയിലായി. പ്രതികളിലൊരാള്‍ മാതാപിതാക്കള്‍ക്കൊപ്പം ഡിവൈ എസ് പി ഓഫീസിലെത്തി കീഴടങ്ങി. പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്കെതിരെ പോക്‌സോക്ക് പുറമേ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമം കൂടി എഫ് ഐ ആറില്‍ ചേര്‍ത്തിട്ടുണ്ട്.13 വയസു മുതല്‍ അഞ്ചുവര്‍ഷക്കാലം നേരിട്ട ലൈംഗിക ചൂഷണം, പെണ്‍കുട്ടി സിഡബ്ല്യുസിക്ക് മുന്‍പാകെ വെളിപ്പെടുത്തിയതില്‍ നിന്നാണ് കേസിന്റെ തുടക്കം. തുടര്‍ന്ന് വിവിധ സ്റ്റേഷനുകളിലായി പോലീസ് കേസ് രജിസ്റ്റ്‌റര്‍ ചെയ്ത് പ്രതികളെ പിടുകൂടുകയായിരുന്നു.