Connect with us

Kerala

പത്തനംതിട്ട പീഡനം; കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടാകും, വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങി

കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.

Published

|

Last Updated

പത്തനംതിട്ട| പത്തനംതിട്ടയില്‍ ദലിത് കായിക താരത്തിനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടാകും. വിവിധ പോലീസ് സ്റ്റേഷനുകളിലായി കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇലവുംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 16 കേസുകളും പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 11 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. എഫ് ഐ ആറുകളുടെ എണ്ണം 29 ആയി. കേസില്‍ ഇതുവരെ 28 പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചു.

കേസുകളുടെ വിശദമായ അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയമിച്ചിട്ടുണ്ട്. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തിലാവും 25 അംഗ പ്രത്യേക അന്വേഷണസംഘം പ്രവര്‍ത്തിക്കുക. പ്രത്യേക അന്വേഷണ സംഘം ജില്ലക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ അച്ഛന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു സൈബര്‍ സെല്ലും വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഡിഐജി അജിത ബീഗം ഇന്നോ നാളെയോ ജില്ലയില്‍ എത്തിയേക്കും.