Connect with us

Kerala

പത്തനംതിട്ട പീഡനം:പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി; രണ്ട് പ്രതികള്‍ക്കായി റെഡ് കോര്‍ണര്‍ നോട്ടീസ്

4 പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും രണ്ട് പേര്‍ വിദേശത്താണെന്നും പ്രത്യേക അന്വേഷണ സംഘം മേധാവി ഡി ഐ ജി അജിതാ ബീഗം പറഞ്ഞു

Published

|

Last Updated

പത്തനംതിട്ട |  : പത്തനംതിട്ടയില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി
രേഖപ്പെടുത്തി. അടൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. പീഡനത്തിനിരയായ കായിക താരം കൂടിയായ ദലിത് പെണ്‍കുട്ടിയ്ക്ക് ഇപ്പോള്‍ 18 വയസുണ്ട്. ഇനിയും 15 പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും രണ്ട് പേര്‍ വിദേശത്താണെന്നും പ്രത്യേക അന്വേഷണ സംഘം മേധാവി ഡി ഐ ജി അജിതാ ബീഗം പറഞ്ഞു. ഇവരെ തിരികെ നാട്ടിലെത്തിക്കുന്നതിന് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും ഡി ഐ ജി വ്യക്്തമാക്കി. 62 പേര്‍ പീഡിപ്പിച്ചതായാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. എന്നാല്‍ പെണ്‍കുട്ടിയുടെ ഡയറിയും ഫോണും ശാസ്ത്രീയ പരിശോധന നടത്തി കേസില്‍ 59 പേരെയാണ് പൊലീസ് ഇതുവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ചൊവാഴ്ച രണ്ട് പേര്‍ അറസ്റ്റിലായിരുന്നു.  ഷിനു ജോര്‍ജ്ജ് (23) പ്രജിത് കുമാര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരെയും വീടുകളില്‍ നിന്നും ചൊവാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 44 ആയി ഉയര്‍ന്നു. ഇനി അറസ്റ്റിലാവാനുള്ളത് ഇലവുംതിട്ട സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 9 പ്രതികളും, പത്തനംതിട്ട സ്റ്റേഷനിലെ കേസുകളിലെ 4 പേരും മലയാലപ്പുഴ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ ഒരു പ്രതിയുമാണ്. ഇലവുംതിട്ട സ്റ്റേഷനിലെ പ്രതികളില്‍ ഒരാള്‍ പത്തനംതിട്ട പോലീസ് കഴിഞ്ഞവര്‍ഷമെടുത്ത പോക്‌സോ കേസില്‍  നിലവില്‍ ജയിലിലാണ്. നിലവില്‍ പീഡനക്കേസുമായി ബന്ധപ്പെട്ട് 29ല്‍ അധികം എഫ് ഐ ആറുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ട പൊലീസ് രജിസ്റ്റര്‍ ചെയ്ത ഒരു കേസ് തുടരന്വേഷണത്തിനായി തിരുവനന്തപുരം കല്ലമ്പലം പൊലീസിന് കൈമാറിയിട്ടുണ്ട്. നാലുപേര്‍ക്കെതിരെ വ്യക്തമായ വിവരങ്ങള്‍ കിട്ടിയില്ലെന്നാണ് പൊലീസ് പറയുന്നത്. പ്രതികളിലധികവും യുവാക്കളും ചെറുപ്രായത്തിലുള്ളവരുമാണ്, വിദ്യാര്‍ത്ഥിനിക്കൊപ്പം പഠിക്കുന്നവരും മുതിര്‍ന്ന ക്ലാസ്സുകളില്‍ ഉള്ളവരുമുണ്ട്.