Connect with us

Kerala

പത്തനംതിട്ട പീഡനം: അന്വേഷണത്തിന് പ്രത്യേക സംഘം

പത്തനംതിട്ട എസ് പി ഉള്‍പ്പെടെ 25 ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്.

Published

|

Last Updated

തിരുവനന്തപുരം | പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം. ഡി ഐ ജി. അജിത ബീഗത്തിന്റെ മേല്‍നോട്ടത്തിലാണ് സംഘത്തെ നിയോഗിച്ചത്.

പത്തനംതിട്ട എസ് പി ഉള്‍പ്പെടെ 25 ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. കേസില്‍ ഇന്ന് ആറ് പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ അറസ്റ്റിലാകുന്നവരുടെ ആകെ എണ്ണം 26 ആയി. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ദേശീയ വനിതാ കമ്മീഷനും ഇടപെട്ടിട്ടുണ്ട്.

62 പേര്‍ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത് സുബിന്‍ എന്ന ആണ്‍ സുഹൃത്താണെന്നാണ് മൊഴിയില്‍ പറയുന്നത്. ഇയാള്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

സുബിന്‍ മൊബൈല്‍ ഫോണിലൂടെ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചുകൊടുക്കുകയും, കുട്ടിയുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും കൈക്കലാക്കുകയും ചെയ്തു. കുട്ടിക്ക് 16 വയസ്സുള്ളപ്പോള്‍ ബൈക്കില്‍ കയറ്റി വീടിനു സമീപമുളള അച്ചന്‍കോട്ടുമലയിലെത്തിച്ച് ആള്‍താമസമില്ലാത്ത ഭാഗത്ത് റബര്‍ തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി. പിന്നീട് മറ്റൊരു ദിവസം പുലര്‍ച്ചെ രണ്ടിനു ശേഷം കുട്ടിയുടെ വീടിനടുത്ത് റോഡ് വക്കിലെ ഷെഡില്‍ വച്ച് പീഡിപ്പിച്ചു. പിന്നീട് കൂട്ടുകാരായ മറ്റു പ്രതികള്‍ക്ക് കാഴ്ചവെക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇവര്‍ സംഘം ചേര്‍ന്ന് അച്ചന്‍കൊട്ടുമലയിലെത്തിച്ച് കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയതായും മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

---- facebook comment plugin here -----

Latest