Connect with us

International

പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു

എന്‍ ഐ എ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചവരിലൊരാളാണ്.

Published

|

Last Updated

ഇസ്ലാമാബാദ് | ജയ്ഷ്വ മുഹമ്മദ് തീവ്രവാദി ഗ്രൂപ്പ് നേതാവ് ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഷാഹിദ് പാക്കിസ്ഥാനിലെ സിയാല്‍കോട്ടില്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടെന്നാണ് വിവരം. എന്‍ ഐ എ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചവരിലൊരാളാണ് ഷാഹിദ്.

പത്താന്‍കോട്ട് ആക്രമണത്തിന് പിന്നാലെ ഷാഹിദിനെതിരെ എന്‍ ഐ എ യു എ പി എ ചുമത്തിയിരുന്നു. ലഹരി, തീവ്രവാദക്കേസുകളില്‍ പ്രതിയായ ഷാഹിദ് 1994ല്‍ ജമ്മു കശ്മീരില്‍ വച്ച് അറസ്റ്റിലായിരുന്നു.

16 വര്‍ഷ്ം ജയിലിലായിരുന്ന ഇയാളെ പിന്നീട് വാഗാ അതിര്‍ത്തി വഴി നാടുകടത്തുകയായിരുന്നു. 2010ല്‍ ഭീകരരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

പഞ്ചാബിലെ പത്താന്‍കോട്ട് സൈനിക കേന്ദ്രത്തിലാണ് 2016ല്‍ ഭീകരാക്രണം നടന്നത്. ഒരു സിവിലിയന്‍ ഉള്‍പ്പെടെ എട്ട് ഇന്ത്യക്കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.