Connect with us

attack against doctor

വീണ്ടും ഡോക്ടറെ ആക്രമിച്ച് രോഗി; സംഭവം കളമശ്ശേരി മെഡി. കോളജില്‍

ഇടപ്പള്ളി സ്വദേശി ഡോയല്‍ ആണ് ഡോക്ടറെ ആക്രമിച്ചത്.

Published

|

Last Updated

കൊച്ചി | കളമശ്ശേരി മെഡി.കോളജില്‍ രോഗി ഡോക്ടറെ ആക്രമിച്ചു. വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സക്കെത്തിയ യുവാവ് ആണ് ഡോക്ടറെ ആക്രമിച്ചത്. ഇയാള്‍ ഏറെ നേരം ആശുപത്രിയില്‍ ഭീതി സൃഷ്ടിച്ചു.

ഇടപ്പള്ളി സ്വദേശി ഡോയല്‍ ആണ് ഡോക്ടറെ ആക്രമിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കാഷ്വാലിറ്റിയില്‍ ഇയാള്‍ ബഹളം വെക്കുന്നതും അക്രമിക്കുന്നതും അടങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.

Latest