Connect with us

gold price hike

പവന് 42,160 രൂപ; സ്വർണം സർവകാല റെക്കോർഡിൽ

പവന് 280 രൂപയാണ് ഇന്ന് കൂടിയത്.

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണം പവന് 42,160 രൂപയിലെത്തി. ഇതോടെ എക്കാലത്തെയും വലിയ വിലയാണ് സ്വർണത്തിന് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. പവന് 280 രൂപയാണ് ഇന്ന് കൂടിയത്. നേരത്തേ 42,000 രൂപയെന്ന വിലയായിരുന്നു റെക്കോർഡ്. കൊവിഡിനെ തുടർന്ന് ആഗോളതലത്തില്‍ പ്രതിസന്ധി നേരിട്ട 2020 ഓഗസ്റ്റ് ഏഴിനായിരുന്നു ഈ വിലയുണ്ടായിരുന്നത്.

പിന്നീട് വിലയില്‍ ഘട്ടംഘട്ടമായി ഇടിവുണ്ടായി. 2021 മാര്‍ച്ചില്‍ വില 32,880 രൂപയിലെത്തിയിരുന്നു. ഇന്ന് ഗ്രാമിന് 35 രൂപയാണ് വർധിച്ചത്. ഇതോടെ പവന് 5,260 രൂപയായി.  ആഗോള വിപണിയിലെ മുന്നേറ്റമാണ് രാജ്യത്തെ സ്വര്‍ണവിലയിലും പ്രതിഫലിച്ചത്. യു എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് നിരക്ക് വര്‍ധനയില്‍ മൃദുനയം സ്വീകരിക്കേച്ചാമെന്ന വിലയിരുത്തലിനെതുടര്‍ന്ന് യു എസ് ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണം നേട്ടമാക്കിയത്.