National
എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചുവെന്നുള്ള വാര്‍ത്തകള്‍ തള്ളി പവന്‍ കല്യാണ്‍
അങ്ങനെ ഒരു കാര്യമുണ്ടെങ്കില്‍ ആ സമയത്ത് അറിയിക്കാമെന്ന് പവന്‍ കല്യാണ്‍ വ്യകതമാക്കി.

ബെംഗളുരു| ടിഡിപിക്കൊപ്പം നില്‍ക്കുന്നതിനുവേണ്ടി എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചുവെന്നുള്ള വാര്‍ത്തകള്‍ തള്ളി സിനിമാ താരവും ജനസേന പാര്‍ട്ടി നേതാവുമായ പവന്‍ കല്യാണ്‍ രംഗത്ത്. ഇന്നലെ മുതലാണ് എന്‍ഡിഎ സഖ്യം ഉപേക്ഷിച്ചതായ വാര്‍ത്തകള്‍ പുറത്തുവന്നത്. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് സഖ്യമുണ്ടാക്കുന്നുവെന്ന് പവന്‍ കല്യാണ്‍ പറഞ്ഞിരുന്നു. ഇതാണ് തെറ്റിധരിച്ച് സഖ്യം വിടുന്നുവെന്നതിലേക്ക് എത്തിയത്. നായിഡുവിന്റെ അറസ്റ്റില്‍ ഏറ്റവുമധികം വിമര്‍ശനമുന്നയിച്ചതും പവന്‍ കല്യാണ്‍ ആയിരുന്നു.
ടിഡിപിയ്ക്ക് പിന്തുണ നല്‍കാത്തതിനെ തുടര്‍ന്ന് പവന്‍ എന്‍ഡിഎ വിടുന്നുവെന്നാണ് ഇന്നലെ മുതല്‍ ഉയര്‍ന്ന വാദങ്ങള്‍. അങ്ങനെ ഒരു കാര്യമുണ്ടെങ്കില്‍ ആ സമയത്ത് അറിയിക്കാമെന്ന് പവന്‍ കല്യാണ്‍ വ്യകതമാക്കി. വരാഹി യാത്രയുമായി ബന്ധപ്പെട്ട് കൃഷ്ണ ജില്ലയില്‍ എത്തിയ താരം ഭരണകക്ഷിയായ വൈ എസ് ആര്‍ കോണ്‍ഗ്രസിനെ ശക്തമായി വിമര്‍ശനമുന്നയിച്ചിരുന്നു.
എന്‍ഡിഎ വിട്ട് പുറത്തുവരുന്നുണ്ടെങ്കില്‍ അത് ജഗനോടും മറ്റ് വൈഎസ്ആര്‍സിപി നേതാക്കളേയും ഞാന്‍ അറിയിക്കാമെന്ന് പവന്‍ പറഞ്ഞു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 175ല്‍ 175 സീറ്റും നേടുന്നതിന് വേണ്ടി നിങ്ങള്‍ നിങ്ങളുടെ പാര്‍ട്ടിയെ സജ്ജരാക്കുകയെന്നും പവന്‍ കല്യാണ്‍ കൂട്ടിച്ചേര്‍ത്തു.