Connect with us

National

എന്‍ഡിഎ സഖ്യം ഉപേക്ഷിച്ച്‌ പവന്‍ കല്യാണ്‍

ടിഡിപിയുമായി സഖ്യം ചേര്‍ന്നതിനാല്‍ എന്‍ഡിഎ ബാന്ധവം ഉപേക്ഷിക്കുകയാണെന്ന് പവന്‍ കല്യാണ്‍ വ്യക്തമാക്കി

Published

|

Last Updated

ബെംഗളുരു| തെലുഗു സൂപ്പര്‍താരവും ജനസേനാ പാര്‍ട്ടി പ്രസിഡന്റുമായ പവന്‍ കല്യാണ്‍ എന്‍ഡിഎ സഖ്യം വിട്ടു. ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് തെരഞ്ഞെടുപ്പില്‍ പവന്‍ കല്യാണ്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ടിഡിപി എന്‍ഡിഎ സഖ്യത്തിന് പുറത്താണ്. ഇതോടെ ടിഡിപിയുമായി പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി സഖ്യം ചേര്‍ന്നിരുന്നു. ടിഡിപിയുമായി സഖ്യം ചേര്‍ന്നതിനാല്‍ എന്‍ഡിഎ ബാന്ധവം ഉപേക്ഷിക്കുകയാണെന്ന് പവന്‍ കല്യാണ്‍ വ്യക്തമാക്കി.

ടിഡിപി-ജനസേനാ സഖ്യം അടുത്ത ആന്ധ്ര നിയമസഭാ തെരഞ്ഞെടുപ്പ് തൂത്തുവാരുമെന്നും പവന്‍ കല്യാണ്‍ പറഞ്ഞു. രാഷ്ട്രീയഗൂഢാലോചന നടത്തി എതിര്‍പാര്‍ട്ടി നേതാക്കളെ ജയിലിലാക്കുന്ന ജഗന്‍മോഹന്‍ സര്‍ക്കാരിന്റെ അന്ത്യമടുത്തെന്നും പവന്‍ കല്യാണ്‍ കൂട്ടിച്ചേര്‍ത്തു.

ആന്ധ്ര മാനവവിഭവ ശേഷി പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞമാസം ടിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ വലിയ പ്രതിഷേധമാണ് പവന്‍ കല്യാണ്‍ ഉയര്‍ത്തിയത്. ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെ തുടര്‍ന്ന് വിജയവാഡയിലേക്ക് റോഡ് മാര്‍ഗം എത്താന്‍ ശ്രമിച്ച ജനസേനാ പാര്‍ട്ടി നേതാവ് പവന്‍ കല്യാണിന്റെ വാഹനവ്യൂഹം ആന്ധ്രാ പോലീസ് തടഞ്ഞിരുന്നു. ആന്ധ്ര – തെലങ്കാന അതിര്‍ത്തിയായ ഗാരികപടുവില്‍ വച്ചാണ് പവന്‍ കല്യാണിന്റെ വാഹനവ്യൂഹം തടഞ്ഞത്.

വാഹനം തടഞ്ഞതോടെ പവന്‍ കല്യാണ്‍ ഇറങ്ങി നടന്നെങ്കിലും പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് റോഡില്‍ നിലത്ത് കിടന്ന് പ്രതിഷേധിച്ച പവന്‍ കല്യാണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

 

 

---- facebook comment plugin here -----

Latest