Connect with us

National

പാർട്ടി സമ്മതിച്ചില്ല; ശരത് പവാര്‍ രാജി പിന്‍വലിച്ചു

പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് രാജി പിന്‍വലിച്ചതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Published

|

Last Updated

ന്യൂഡല്‍ഹി| നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍സിപി) അധ്യക്ഷ സ്ഥാനത്തു നിന്നുള്ള രാജി ശരത് പവാര്‍ പിന്‍വലിച്ചു. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിച്ചാണ് രാജി പിന്‍വലിച്ചതെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് മുംബൈയില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കളടങ്ങിയ പാനല്‍ യോഗം ചേര്‍ന്ന് പവാറിന്റെ രാജി തീരുമാനം നിരസിച്ചിരുന്നു. സ്വയം തീകൊളുത്താനുള്ള ശ്രമം ഉള്‍പ്പെടെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്നും വലിയ തോതില്‍ വൈകാരിക പ്രതിഷേധങ്ങള്‍ ഉണ്ടായതും രാജി പിൻവലിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചുവെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാർട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ച് ശരത് പവാർ കുറിപ്പ് പുറത്തുവിട്ടത്. ഇതിന് പിന്നഭാലെ അടുത്ത പാർട്ടി അധ്യക്ഷൻ ശരദ് പവാറിന് കീഴിൽ പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ മകനും പാർട്ടി നേതാവുമായ അജിത് പവാർ രംഗത്ത് വരികയും ചെയ്തിരുന്നു.

 

 

 

 

 

 

 

 

Latest