Connect with us

Kerala

പാക്‌സ് മൊറാലിയ; എസ് എസ് എഫ് ക്യാമ്പസ് യാത്രക്ക് നാളെ തുടക്കം

ഹരേകള ഹജ്ജബ്ബ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

കാസർകോട് | ഗോൾഡൻ ഫിഫ്റ്റി ആഘോഷങ്ങളുടെ ഭാഗമായി എസ് എസ് എഫ് സംഘടിപ്പിക്കുന്ന ക്യാമ്പസ് പര്യടനം സംസ്ഥാനത്തിൻ്റെ രണ്ട് ഭാഗങ്ങളിൽ നിന്നായി നാളെ തുടങ്ങും. എസ് എസ് എഫ് അമ്പത് വർഷം പൂർത്തിയാകുന്നതിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികളിലൊന്നാണ് ഇന്ത്യയിലെ പ്രധാന ക്യാമ്പസുകളിലേക്കുള്ള പര്യടനം.

‘നമ്മൾ ഇന്ത്യൻ ജനത’ എന്ന പ്രമേയത്തിലുള്ള ക്യാമ്പസ് യാത്രയുടെ വടക്കൻ കേരളത്തിലെ പര്യടനം കേരള സെൻട്രൽ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ആരംഭിക്കും. ഉദ്ഘാടന സംഗമം സയ്യിദ് മുനീറുൽ അഹ്്ദൽ തങ്ങളുടെ അധ്യക്ഷതയിൽ ഹരേകള ഹജ്ജബ്ബ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി സി എൻ ജഅ്ഫർ മുഖ്യപ്രഭാഷണം നടത്തും. ദേശീയ സെക്രട്ടറിമാരായ ഗഫർ ഇഖ്ബാൽ, എം അബ്ദുർറഹ്്മാൻ സംസാരിക്കും.

തെക്കൻ മേഖലാ യാത്ര കാര്യവട്ടം യൂനിവേഴ്‌സിറ്റി കാമ്പസിൽ നിന്ന് നാളെ രാവിലെ 9.30ന് ആരംഭിക്കും. ത്വാഹാ മഹ്‌ളരിയുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻ്റ് കെ വൈ നിസാമുദ്ദീൻ ഫാളിലി ഉദ്ഘാടനം ചെയ്യും. യാത്ര ലീഡർമാരായ മുഹമ്മദ് റാഫി തിരുവനന്തപുരം, ഷിബിൻ ഐക്കരപ്പടി സംസാരിക്കും. 20ന് വടക്കൻ, തെക്കൻ മേഖല യാത്രകൾ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ സംഗമിച്ച് സമാപിക്കും.

കേരളത്തിലെ പ്രധാനപ്പെട്ട 30 ക്യാമ്പസുകളിലാണ് യാത്രക്ക് സ്വീകരണമൊരുക്കുക. വിദ്യാഭ്യാസ വിഷയങ്ങളിൽ സംവാദം, വിദ്യാർഥി പ്രശ്‌നങ്ങളെ മുൻനിർത്തി ടേബിൾ ടോക്, ഭരണഘടനാ അസംബ്ലി തുടങ്ങി വ്യത്യസ്ത പ്രോഗ്രാമുകൾ ക്യാമ്പസ് യാത്രയുടെ ഭാഗമായി നടക്കും.
കേരള പര്യടനം പൂർത്തിയായാൽ മറ്റു സംസ്ഥാനങ്ങളിൽ യാത്ര തുടങ്ങും. രണ്ട് മാസത്തിന് ശേഷം ജമ്മുവിലെ കേന്ദ്ര സർവകലാശാലയിൽ സമാപിക്കും. പാക്‌സ് മൊറാലിയ ക്യാമ്പസ് എക്‌സ്‌പെഡിഷൻ എന്ന് പേരിട്ടിരിക്കുന്ന യാത്രയിൽ രാജ്യത്തെ നിലവിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.

Latest