Connect with us

First Gear

ശമ്പള പരിഷ്‌കരണം; കെ എസ് ആര്‍ ടി സി യൂണിയനുകളുമായി സി എം ഡി നടത്തിയ ചര്‍ച്ച പരാജയം

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആര്‍ ടി സി ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് യൂണിയനുകളുമായി സി എം ഡി നടത്തിയ ചര്‍ച്ച പരാജയം. ഇതോടെ നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ച പണിമുടക്കിന് മാറ്റമില്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ വ്യക്തമാക്കി.

ശമ്പള പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ബുധനാഴ്ച മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് യൂണിയന്‍ പ്രതിനിധികളുമായി സി എം ഡി ചര്‍ച്ച നടത്തിയത്. ധനകാര്യ, ഗതാഗത വകുപ്പുകളിലെ മന്ത്രിമാരാണ് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സംബന്ധിക്കുക.

Latest