Connect with us

Kerala

എസ് എസ് എല്‍ സി മോഡല്‍ പരീക്ഷാ പേപ്പറിന് പണം; കെ എസ് യു പ്രതിഷേധത്തിന്

നാളെയും മറ്റന്നാളുമായി മുഴുവന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്കും മാര്‍ച്ച്.

Published

|

Last Updated

തിരുവനന്തപുരം | എസ് എസ് എല്‍ സി മോഡല്‍ പരീക്ഷാ പേപ്പറിന് പണം ഈടാക്കാനുള്ള തീരുമാനത്തിനെതിരെ കെ എസ് യു. നാളെയും മറ്റന്നാളുമായി മുഴുവന്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലേക്കും മാര്‍ച്ച് നടത്തും.

സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും. ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിക്കാനും സംഘടന തീരുമാനിച്ചു.

എസ് എസ് എല്‍ സി മോഡല്‍ പരീക്ഷക്ക് വിദ്യാര്‍ഥികളില്‍ നിന്നും പണം പിരിക്കാനുള്ള സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പാണ് പുറത്തിറക്കിയത്. ഒരു വിദ്യാര്‍ഥി പത്തു രൂപ വീതം നല്‍കണമെന്നാണ് സര്‍ക്കുലറില്‍ ഉള്ളത്.

എസ് സി-എസ് ടി, ഒ ഇ സി വിദ്യാര്‍ഥികള്‍ പണം അടയ്‌ക്കേണ്ടതില്ല. മറ്റുള്ള വിദ്യാര്‍ഥികള്‍ ഹെഡ്മാസ്റ്റര്‍ മുഖേന കൃത്യമായി തുക അടയ്ക്കണം. വിദ്യാര്‍ഥികളില്‍ നിന്ന് ശേഖരിക്കുന്ന തുകയില്‍ നിന്ന് ചോദ്യപേപ്പര്‍ അച്ചടിക്കുന്ന വകയില്‍ ചെലവാകുന്ന തുക ഒഴിച്ച് ബാക്കി വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്ന പേരില്‍ ഡിമാന്‍ഡ് ഡ്രാഫ്റ്റാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ എത്തിക്കണമെന്നും നിര്‍ദേശമുണ്ട്.