Kerala
പയ്യോളി എസ്‌ഐ സഞ്ചരിച്ച ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം
ശനിയാഴ്ച രാവിലെ അയനിക്കാട്ടാണ് അപകടം സംഭവിച്ചത്.

കോഴിക്കോട് | പയ്യോളി എസ്‌ഐ സഞ്ചരിച്ച ജീപ്പ് ദേശീയപാതയിലെ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന പയ്യോളി എസ്‌ഐ അന്‍വര്‍ ഷാ ,സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുരേഷ് എന്നിവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ശനിയാഴ്ച രാവിലെ അയനിക്കാട്ടാണ് അപകടം സംഭവിച്ചത്. പോലീസ് ജീപ്പ് ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് തെന്നി നിയന്ത്രണം വിട്ട് റോഡിന്റെ നടുവിലെ ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു.ഉദ്യോഗസ്ഥര്‍ പയ്യോളി സ്‌റ്റേഷനില്‍നിന്ന് വടകര ഡിസി ആര്‍ബിയിലേക്ക് പോവുകയായിരുന്നു.
---- facebook comment plugin here -----