HOW TO
ഫെബ്രുവരി 29ന് ശേഷം പേടിഎം ഫാസ്ടാഗുകൾ പ്രവർത്തിക്കില്ല; പുതിയ ഫാസ്ടാഗ് എങ്ങനെ എടുക്കാം?
നിങ്ങൾ പേടിഎമ്മിന്റെ ഫാസ്ടാഗ് ഉപയോഗിക്കുന്ന ആളാണെങ്കിൽ ഈ തീയതിക്ക് ശേഷം അതും പണിമുടക്കും. ഇതിനകം ഫാസ്ടാഗ് മാറ്റിയില്ലെങ്കിൽ ഇരട്ടി ടോൾ നൽകേണ്ടി വരും. ഫാസ്ടാഗ് വഴി പണമടച്ചില്ലെങ്കിൽ ഇരട്ടി ടോൾ നൽകണമെന്നാണ് ചട്ടം.
ന്യൂഡൽഹി | ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഫെബ്രുവരി 29 ന് ശേഷം നിങ്ങൾക്ക് പേടിഎം വാലറ്റിൽ പണം നിക്ഷേപിക്കാനാകില്ല. നിങ്ങൾ പേടിഎമ്മിന്റെ ഫാസ്ടാഗ് ഉപയോഗിക്കുന്ന ആളാണെങ്കിൽ ഈ തീയതിക്ക് ശേഷം അതും പണിമുടക്കും. ഇതിനകം ഫാസ്ടാഗ് മാറ്റിയില്ലെങ്കിൽ ഇരട്ടി ടോൾ നൽകേണ്ടി വരും. ഫാസ്ടാഗ് വഴി പണമടച്ചില്ലെങ്കിൽ ഇരട്ടി ടോൾ നൽകണമെന്നാണ് ചട്ടം.
എങ്കിലും ഫെബ്രുവരി 29-ന് മുമ്പ് നിങ്ങൾ പേടിഎം വാലറ്റിൽ ചേർക്കുന്ന പണം, ഫെബ്രുവരി 29-ന് ശേഷവും ചെലവഴിക്കാനാകുമെന്നാണ് കമ്പനി വൃത്തങ്ങൾ പറയുന്നത്. ആ പണം തീരുന്നതോടെ പിന്നീട് റീചാർജ് ചെയ്യാനാകില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫാസ്ടാഗ് ഉപയോക്താക്കളുള്ളത് പേടിഎമ്മിനാണ്.
പേടിഎം ഫാസ്‌റ്റാഗ് നിർജ്ജീവമാക്കുന്നതിനും പുതിയ ഫാസ്‌ടാഗ് നേടുന്നതിനുമുള്ള പ്രക്രിയ അറിയുക:
പേടിഎം ഫാസ്ടാഗ് നിർജീവമാക്കാനുള്ള പ്രക്രിയ:
- പേടിഎം ആപ്പ് തുറക്കുക.
- ശേഷം പ്രൊഫൈലിൽ ക്ലിക്ക് ചെയ്യുക.
- ഇവിടെ പ്രൊഫൈൽ സെറ്റിംഗ്സിൽ ടാപ്പ് ചെയ്യുക.
- ഇവിടെ പോയി Active Paytm Services എന്നതിൽ ടാപ്പ് ചെയ്യുക.
- ഫാസ്ടാഗ് ഡിആക്ടിവേറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഇവിടെ ലഭിക്കും.
- അതിൽ ക്ലിക്ക് ചെയ്‌താൽ ഫാസ്‌ടാഗ് ഡിആക്ടിവേറ്റ് ചെയ്യാനുള്ള കാരണം ചോദിക്കും.
- ഓപ്‌ഷൻ തിരഞ്ഞെടുത്ത ശേഷം നിങ്ങൾ പ്രോസസ്സിൽ ടാപ്പ് ചെയ്യണം.
- ഇതിനുശേഷം നിങ്ങൾ ക്ലോസ് ഫാസ്‌ടാഗ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കണം.
- നിങ്ങളുടെ ഡെപ്പോസിറ്റ് തുക 5 മുതൽ 7 ദിവസത്തിനുള്ളിൽ Paytm വാലറ്റിൽ ക്രെഡിറ്റ് ചെയ്യപ്പെടും.
- ഇതിനുശേഷം നിങ്ങൾ ഒരിക്കൽ കൂടി ക്ലോസ് ഫാസ്‌ടാഗ് എന്ന ഓപ്ഷൻ തിരഞ്ഞെടുക്കേണ്ടതുണ്ട്.
പുതിയ ഫാസ്ടാഗ് എടുക്കാൻ
പേടിഎം പോലെ ഓൺലൈനായി ഫാസ്ടാഗ് സേവനം നൽകുന്ന കമ്പനിയാണ് ഫോൺപേ. ഫോൺപേയിൽ നിന്ന് ഫാസ്ടാഗ് എടുക്കുന്നത് എങ്ങനെയെന്ന് നോക്കാം.
- ഫോൺപേ തുറന്ന് Recharge & Pay Bills എന്ന സെക്ഷനു താഴെ Buy Fastag ടാപ്പ് ചെയ്യുക.
- നിങ്ങളുടെ പാൻ, വാഹന രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ എന്നിവ നൽകി Continue ടാപ്പ് ചെയ്യുക.
- അടുത്ത പേജിൽ വാഹന രജിസ്ട്രേഷൻ നമ്പറും മോഡൽ നമ്പറും നൽകി Continue ടാപ്പ് ചെയ്യുക.
- നിങ്ങളുടെ ഡെലിവറി വിലാസം നൽകി Continue ടാപ്പ് ചെയ്യുക.
- ഇതിനുശേഷം പണം അടച്ച് പ്രോസസ് പൂർത്തിയാക്കുക.
ഇതിനുപുറമെ നിങ്ങൾക്ക് ബാങ്ക് വഴിയോ ഫാസ്‌ടാഗ് വിതരണക്കാർ വഴിയോ ഫാസ്‌ടാഗ് എടുക്കാം. അവിടെ പോയി ആവശ്യമായ രേഖകൾ നൽകി നിശ്ചിത ഫീസ് അടച്ച് ഫാസ്ടാഗ് സ്വന്തമാക്കാം.
ഫാസ്‌ടാഗ് KYC അപ്‌ഡേറ്റ് ഡോക്യുമെന്റുകൾ
- വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
- ഐഡി തെളിവ്
- വിലാസ തെളിവ് (പാസ്‌പോർട്ട്, വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയവ)
സൗണ്ട് ബോക്സുകൾ തുടർന്നും പ്രവർത്തിക്കും
ഡിജിറ്റൽ പേയ്‌മെൻ്റുകളിൽ സ്പെഷ്യലൈസ് ചെയ്യുന്ന ഫിൻടെക് സ്ഥാപനമായ പേടിഎം ചൊവ്വാഴ്ച (ഫെബ്രുവരി 13) തങ്ങളുടെ ക്യുആർ കോഡുകൾ സാധാരണപോലെ പ്രവർത്തിക്കുമെന്ന് അറിയിച്ചു. 2024 ഫെബ്രുവരി 29 ന് ശേഷവും പേയ്‌മെൻ്റുകൾ സ്വീകരിക്കാൻ വ്യാപാരികൾക്ക് സാധിക്കും. പേയ്‌മെന്റ് ഉപകരണങ്ങളായ പേടിഎം സൗണ്ട്‌ബോക്‌സ്, കാർഡ് മെഷീനുകൾ എന്നിവയും പതിവുപോലെ പ്രവർത്തിക്കുമെന്ന് കമ്പനി അറിയിച്ചു. വ്യാപാരികൾ ഓപ്‌ഷനുകൾക്കായി നോക്കേണ്ടതില്ല.