Connect with us

പയ്യാമ്പലത്തെ തിരമാലകള്‍ ശാന്തമായിരിക്കുന്നു. നേര്‍ത്ത വിലാപത്തോടെ കടല്‍ കാത്തിരിക്കുകയാണ്. അരികത്ത് അന്ത്യവിശ്രമംകൊള്ളാനെത്തുന്ന ആ വിപ്ലവകാരിയെ സ്വീകരിക്കാന്‍ മണല്‍ത്തരികള്‍ കണ്ണീരണിഞ്ഞിരിക്കുന്നു.

കടലും വാനവും ശോണമുദ്രകള്‍ ചാര്‍ത്തുന്ന സന്ധ്യയില്‍, ചെമ്പതാക നെഞ്ചിലണിഞ്ഞ്, കോടിയേരി ബാലകൃഷ്ണനെന്ന സഖാവ് കടന്നുവരും. മഹാരഥന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന ഈ തീരത്ത്, ഒരു ഭാഗത്ത് ആര്‍ത്തലയ്ക്കുന്ന ജനാവലിയും മറുപുറത്ത് ഇരമ്പുന്ന കടലും ആ ധീര പോരാളിയെ വരവേല്‍ക്കും. വികാരവായ്പ്പും കണ്ണീരും ഇഴുകിച്ചേരുന്ന സായാഹ്നത്തില്‍ അസ്തമയ സൂര്യന്റെ ചെമ്പട്ടുരാശിയേറ്റ് കരയില്‍ മറ്റൊരു സൂര്യതേജസ് പൊലിയും.

 

വീഡിയോ കാണാം