kv thomas@party congress
കെ വി തോമസിനെ എന്‍ സി പിയിലേക്ക് ക്ഷണിച്ച് പി സി ചാക്കോ
കോണ്‍ഗ്രസ് നേതൃത്വത്തിന് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫോബിയ

തിരുവനന്തപുരം | കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിപ്പ്‌ലംഘിച്ച് സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ച കെ വി തോമസിനെ എന്‍ സി പിയിലേക്ക് ക്ഷണിച്ച് പി സി ചാക്കോ. കോണ്‍ഗ്രസ് നേതൃത്വത്തിന് സങ്കുചിത കാഴ്ചപ്പാടാണ്. അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും താനും അനുഭവസ്ഥനാണെന്നും എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍കൂടിയായ ചാക്കോ പറഞ്ഞു.
കോണ്‍ഗ്രസ് നേതൃത്വത്തിന് കമ്മ്യൂണിസ്റ്റ് വിരുദ്ധ ഫോബിയ ബാധിച്ചിരിക്കുകയാണ്. വിഷയം വിശാല അര്‍ഥത്തില്‍ കാണണമെന്നും തോമസിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും പി സി ചാക്കോ കൂട്ടിച്ചേര്‍ത്തു.
---- facebook comment plugin here -----