Connect with us

Kerala

പി സി ചാക്കോ വീണ്ടും എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍

എ കെ ശശീന്ദ്രനാണ് പേര് നിര്‍ദേശിച്ചത്

Published

|

Last Updated

കൊച്ചി | എന്‍ സി പി സംസ്ഥാന അധ്യക്ഷനായി വീണ്ടും പി സി ചാക്കോയെ തിരഞ്ഞെടുത്തു. എ കെ ശശീന്ദ്രനാണ് പേര് നിര്‍ദേശിച്ചത്. തോമസ് കെ തോമസ് എംഎല്‍എ പിന്താങ്ങി. പി സി ചാക്കോയെ പ്രസിഡന്റാക്കാന്‍ ഇരു വിഭാഗങ്ങളും നേരത്തെ തന്നെ സമവായത്തില്‍ എത്തിയിരുന്നു. അഡ്വ. പി എം സുരേഷ് ബാബു, പി കെ രാജന്‍ മാസ്റ്റര്‍, ലതിക സുഭാഷ് എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. പി ജെ കുഞ്ഞുമോന്‍ ആണ് ട്രഷറര്‍.

എന്‍ സി പി സംസ്ഥാന ജനറല്‍ കൗണ്‍സിലില്‍ നിന്ന് പ്രതിഷേധിച്ച് മുന്‍ ദേശീയ നേതാവ് ഇറങ്ങി പോയി. മലപ്പുറത്ത് നിന്നുള്ള നേതാവ് എന്‍ എ മുഹമ്മദ് കുട്ടിയാണ് ഇറങ്ങി പോയത്.ഇയാള്‍ മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും കൈകള്‍ ഉയര്‍ത്തിയാണ് വോട്ടെടുപ്പ് നടന്നത്. ഇത് ജനാധിപത്യ രീതിയല്ല എന്ന് ആരോപിച്ചാണ് മുഹമ്മദ് കുട്ടി ഇറങ്ങിപ്പോയത്.

 

Latest