Connect with us

Kerala

പി സി ചാക്കോ എന്‍ സി പി അധ്യക്ഷ സ്ഥാനം രാജിവെച്ചു

രാജിക്കത്ത് ശരത്പവാറിന് കൈമാറി.

Published

|

Last Updated

തിരുവനന്തപുരം |  പി സി ചാക്കോ എന്‍ സി പി അധ്യക്ഷ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് ശരത്പവാറിന് കൈമാറി.

ഇന്നലെ വൈകിട്ടാണ് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടിയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് രാജി. ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നാണ് അറിയുന്നത്. ആറാം തീയതി നടന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശശീന്ദ്രന്‍ പക്ഷം വിട്ടുനിന്നിരുന്നു.മന്ത്രി എ കെ ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള തര്‍ക്കമാണ് പാര്‍ട്ടിയില്‍ വിള്ളലുകളുണ്ടായിക്കിയത്.

സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് പി സി ചാക്കോയെ മാറ്റണമെന്നാവശ്യപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. നേതാക്കള്‍ക്ക് ജില്ലകളുടെ ചുമതല നല്‍കിയായിരുന്നു ഒപ്പുശേഖരണം.

കഴിഞ്ഞ ദിവസം പിസി ചാക്കോ നിയോഗിച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചുമതലയേല്‍ക്കാന്‍ ഓഫീസില്‍ എത്തിയപ്പോള്‍ മറുവിഭാഗം തടഞ്ഞിരുന്നു. സ്ഥാനമൊഴിയില്ലെന്ന നിലപാട് പ്രസിഡന്റ് ആട്ടുകാല്‍ അജി സ്വീകരിച്ചതോടെ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് കസേരകള്‍ ഉള്‍പ്പെടെ എടുത്ത് തമ്മിലടിക്കുകയായിരുന്നു. പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.

2021ലാണ് പിസി ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് എന്‍സിപിയില്‍ ചേര്‍ന്നത്

 

Latest