swapna revelation
പി സി ജോര്‍ജിനേയും സരിതയേയും അറിയില്ല: സ്വപ്‌ന സുരേഷ്
ജോര്‍ജ് വിളിക്കാന്‍ ശ്രമിച്ചു എന്നത് സത്യമാണ്; തനിക്ക് രാഷ്ട്രീയ അജന്‍ഡയില്ല
പാലക്കാട് | കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത് വ്യക്തിപരമായിട്ടല്ലെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. പി സി ജോര്‍ജ് തന്നെ നിരന്തരം വിളിച്ചെന്ന മാധ്യമവാര്‍ത്തയും സ്വപ്‌ന തള്ളി. തനിക്ക് പി സി ജോര്‍ജിനേയോ, സരിതയേയോ അറിയില്ലെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി ആരെന്നത് എന്റെ വിഷയമല്ല. ഞാന്‍ വ്യക്തികളെക്കുറിച്ചാണ് പറഞ്ഞത്. എനിക്ക് രാഷ്ട്രീയ അജന്‍ഡയില്ല. ഞാന്‍ കേസുമായി ബുദ്ധിമുട്ടി ജീവിക്കുമ്പോള്‍ മിസിസ് കമല വിജയനും മിസിസ് വീണ വിജയനും സൈ്വര്യമായി, സ്വസ്ഥമായി ജീവിക്കുകയാണെന്നും സ്വപ്‌ന പറഞ്ഞു.
പി സി ജോര്‍ജ് തന്നെ വിളിക്കാന്‍ ശ്രമിച്ചു എന്നത് സത്യമാണ്. എന്നാല്‍ താന്‍ പ്രതികരിച്ചിട്ടില്ല. താന്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയതാണ്. അതില്‍ക്കൂടുതല്‍ പറയാന്‍ തനിക്ക് കഴിയില്ല. താന്‍ പാവയായിരുന്നു. പലരും പല ആവശ്യങ്ങള്‍ക്കായി എന്നെ ഉപയോഗിച്ചിട്ടുണ്ട്. എന്നാലിപ്പോള്‍ ഞാനൊരു ജോലി ചെയ്ത് ജീവിക്കുകയാണ്. തന്റെ കഞ്ഞിയില്‍ പാറ്റയിടരുതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.