Connect with us

Kerala

പി സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

ജനുവരി 5നു ചാനല്‍ ചര്‍ച്ചയ്ക്കിടെ ജോര്‍ജ് വിദ്വേഷപരാമര്‍ശം നടത്തിയെന്നാണു കേസ്.

Published

|

Last Updated

കോട്ടയം| വിദ്വേഷപരാമര്‍ശക്കേസില്‍ ബിജെപി നേതാവ് പി. സി.ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.കോട്ടയം അഡിഷനല്‍ സെഷന്‍സ് കോടതിയാണു ജാമ്യാപേക്ഷ തള്ളിയത്.

ജനുവരി 5നു ചാനല്‍ ചര്‍ച്ചയ്ക്കിടെ ജോര്‍ജ് വിദ്വേഷപരാമര്‍ശം നടത്തിയെന്നാണു കേസ്. യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ ഈരാറ്റുപേട്ട പോലീസാണ് കേസെടുത്തത്.

ജാമ്യ ഹരജി പരിഗണിക്കുന്നത് നാല് തവണയാണ് കോടതി മാറ്റിവച്ചത്.ബുധനാഴ്ചയാണ് കേസില്‍ വാദം പൂര്‍ത്തിയായത്.

Latest