Connect with us

pc george hate speech

പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്‌ ഹൈക്കോടതി നാളത്തേക്ക് മാറ്റി

ഇന്ന് പൂജപ്പുര ജയിലില്‍ തുടരും; പോലീസ് തീവ്രവാദിയെപോലെ പേരുമാറിയെന്ന് ജോര്‍ജ്‌

Published

|

Last Updated

കൊച്ചി| വെണ്ണല വിദ്വേഷ പ്രസംഗത്തില്‍ അറസ്റ്റിലായ പി സി ജോര്‍ജിന്റെ ജാമ്യഹരജി പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യഹരജിയും ജാമ്യഹരജിയുമാണ് നാളെ ഉച്ചക്ക് 1.45ന് പരിഗണിക്കാമെന്ന് കോടതി അറിയിച്ചത്. ഇരു ഹരജികളും പരിഗണിക്കുന്നതിന് മുമ്പ് പോലീസില്‍ നിന്ന് കോടതി റിപ്പോര്‍ട്ട് തേടി. കേസില്‍ സര്‍ക്കാറിന്റെ വാദം കേള്‍ക്കണമെന്നും കോടതി അറിയിച്ചു.

ഹരജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയതോടെ പി സി ജോര്‍ജ് ഇന്ന് പൂജപ്പുര ജില്ലാ ജയിലില്‍ തുടരും. പോലീസ് തീവ്രവാദിയെപോലെ പേരുമാറിയെന്ന് ജാമ്യാപേക്ഷയില്‍ ജോര്‍ജ് പറഞ്ഞു. പി സി ജോര്‍ജിനെ കസ്റ്റഡിയില്‍ കിട്ടിയതു കൊണ്ട് എന്ത് ഉപകാരമെന്ന് ഹൈക്കോടതി ചോദിച്ചു. കുറ്റം നടന്നതിന്റെ ദൃശ്യങ്ങളുണ്ട്, പിന്നെ ചോദ്യം ചെയേണ്ടതുണ്ടോ എന്നും കോടതി ആരാഞ്ഞു.

പോലീസില്‍ നിന്ന് വിവരം ശേഖരിക്കാനുണ്ടെന്നും മറുപടി നല്‍കാന്‍ സമയം വേണം എന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചതോടെ കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു. അതുവരെ മറ്റ് കേസുകളില്‍ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

 

 

 

Latest