Connect with us

loksabha election 2024

നീരസം പ്രകടിപ്പിച്ച് പി സി ജോർജ്; അനിൽ ആന്റണിയെ പരിചയപ്പെടുത്തേണ്ടി വരുമെന്ന് പ്രതികരണം

അപ്പന്റെ പിന്തുണ മകനില്ല എന്നതാണ് പ്രശ്‌നമെന്നും പി സി

Published

|

Last Updated

കോട്ടയം | പത്തനംതിട്ടയിൽ അനിൽ ആന്റണിയെ സ്ഥാനാർഥിയാക്കിയതിൽ നീരസം പ്രകടിപ്പിച്ച് പിസി ജോർജ്. താൻ മത്സരിക്കണമെന്ന് പത്തനംതിട്ടയിലെ ജനങ്ങൾ ആഗ്രഹിച്ചിരുന്നുവെന്നും, മണ്ഡലത്തിൽ ആര്‍ക്കും പരിചിതനല്ലാത്ത അനില്‍ ആന്റണിയെ പത്തനംതിട്ടയില്‍ പരിചയപ്പെടുത്തേണ്ടി വരുമെന്നും പി സി ജോർജ് പറഞ്ഞു. അപ്പന്റെ പിന്തുണ മകനില്ല എന്നതാണ് പ്രശ്‌നം. എ.കെ ആന്റണി പരസ്യമായി അനില്‍ ആന്റണിയെ പിന്തുണച്ചാല്‍ കുറച്ചുകൂടി എളുപ്പമായേനെയെന്നും അദ്ദേഹം പ്രതികരിച്ചു.

ബി ജെ പി തനിക്ക് വേണ്ട ബഹുമാനവും ആദരവും തരുന്നുണ്ട്. വരും കാലത്തും തന്നോട് മാന്യമായി പെരുമാറുമെന്നുറപ്പാണെന്നും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം പി സി ജോർജ് പ്രതികരിച്ചു.

പത്തനംതിട്ടയിൽ പി സി ജോർജ് ബിജെപി സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്തിടെയാണ് പി സി ജോർജ് ബിജെപിയിൽ ചേർന്നത്.