Connect with us

solar case

ഉമ്മന്‍ചാണ്ടിക്കെതിരായ പീഡന കേസില്‍ പി സി ജോര്‍ജ് രഹസ്യമൊഴി നല്‍കി

സോളാര്‍ കേസിലെ പ്രതിയായിരുന്നു പീഡന പരാതി നല്‍കിയത്

Published

|

Last Updated

തിരുവനന്തപുരം ഉമ്മന്‍ചാണ്ടിക്കെതിരെ സോളാര്‍ കേസിലെ പ്രതി നല്‍കിയ പീഡന പരാതിയില്‍ പി സി ജോര്‍ജ് രഹസ്യമൊഴി നല്‍കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 12 ലാണ് മൊഴി നല്‍കിയത്. സി ബി ഐയുടെ അപേക്ഷ പ്രകാരമാണ് രഹസ്യമൊഴി നല്‍കിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് ഉമ്മന്‍ചാണ്ടി ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.

അതേസമയം, സോളാര്‍ പീഡനക്കേസിലെ സി ബി ഐ അന്വഷണത്തില്‍ അതൃപ്തിയുമായി പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. ലൈംഗിക പീഡനം നടത്തിയ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഹരജി സമര്‍പ്പിച്ചത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ 18 പേരുടെ പേരുകളുണ്ടായിട്ടും നാല് പേരെ മാത്രം പ്രതിയാക്കിയാണ് സി ബി ഐ അന്വേഷണമെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ പ്രതിപ്പട്ടികയിലുള്ള എല്ലാവരെയും ചേര്‍ത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം.

 

Latest