Connect with us

case against pc george

മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതിനെതിരെ പി സി ജോര്‍ജ് ഹൈക്കോടതിയില്‍

ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും: മൂന്ന് ദിവസമായി ജോര്‍ജ് ഒളിവിലെന്ന് കമ്മീഷണര്‍

Published

|

Last Updated

കൊച്ചി | മുസ്ലിംങ്ങള്‍ക്കെതിരെ വെണ്ണലയില്‍ നടത്തിയ വിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം റദ്ദാക്കിയ സെഷന്‍സ് കോടതി വിധിക്കെതിരെ പി സി ജോര്‍ജ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. മതസൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ താന്‍ പ്രസംഗിച്ചിട്ടില്ലെന്നും വസ്തുതകള്‍ പരിഗണക്കാതെയാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചത്. കേസ് രാഷ്ട്രീയ പ്രേരിതമാണ്. തന്നെ അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു- പി സി ജോര്‍ജ് ഹരജിയില്‍ പറഞ്ഞു. ഹരജി ഹൈക്കോടതി ഇന്ന് ഉച്ചക്ക് ശേഷം പരിഗണിക്കും.

അതിനിടെ പി സി ജോര്‍ജ് കഴിഞ്ഞ മൂന്ന് ദിവസമായി ഒളിവിലാണെന്നും അദ്ദേഹത്തിനായി തിരിച്ചില്‍ നടത്തുകയാണെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു.

 

 

 

Latest