From the print
പി സി ജോര്‍ജ് ബി ജെ പിയില്‍ ചേര്‍ന്നു
തന്റെ പാര്‍ട്ടിയായ ജനപക്ഷത്തെ ബി ജെ പിയില്‍ ലയിപ്പിക്കുന്നതായും ജോര്‍ജ്.

ന്യൂഡല്‍ഹി | പി സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ബി ജെ പിയില്‍ ചേര്‍ന്നു. തന്റെ പാര്‍ട്ടിയായ ജനപക്ഷത്തെ ബി ജെ പിയില്‍ ലയിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ വി മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍, ബി ജെ പി ജനറല്‍ സെക്രട്ടറി രാധമോഹന്‍ധാസ് അഗര്‍വാള്‍, ദേശീയ വക്താവ് അനില്‍ ആന്റണി എന്നിവര്‍ പി സി ജോര്‍ജിനെ ബി ജെ പിയിലേക്ക് സ്വാഗതം ചെയ്തു.
ജോര്‍ജിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജും അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ജനപക്ഷം പാര്‍ട്ടിയുടെ മറ്റ് പ്രധാന നേതാക്കളും ബി ജെ പി അംഗത്വം സ്വീകരിച്ചതായി ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ജോര്‍ജ് വ്യക്തമാക്കി.
ലയനത്തിന്റെ ഭാഗമായി കേരളത്തില്‍ വലിയ റാലി നടത്തുമെന്ന് പ്രകാശ് ജാവദേക്കറും പറഞ്ഞു. ഇത് തുടക്കം മാത്രമാണെന്നും പിന്നാലെപലരും വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.