Connect with us

swapna revelation

 പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസിലാണ് ചോദ്യം ചെയ്യല്‍

Published

|

Last Updated

തിരുവനന്തപുരം |  മുഖ്യമന്ത്രിക്കെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ നേതൃത്വത്തില്‍ നടന്ന ഗൂഢാലോചന കേസില്‍ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാണ് പ്രത്യേക അന്വേഷണ സംഘം നോട്ടീസിലുടെ ജോര്‍ജിനെ അറിയിച്ചത്. ഇന്ന് ഹാജരാകാമെന്ന് പി സി നോട്ടീസിന് മറുപടിയും നല്‍കിയിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. പി സി ജോര്‍ജിനെ കൂടാതെ സ്വര്‍ണക്കടത്ത് കേസിലെ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരും പ്രതികളാണ്.

 

 

Latest