prathivaram health
പി സി ഒ എസിനെ നിയന്ത്രിക്കാം ആഹാരക്രമത്തിലൂടെ
സ്ത്രീയുടെ ശരീരത്തിൽ പുരുഷ ഹോർമോണായ ആൻഡ്രോജൻ അമിതമായി ഉത്പാദിപ്പിക്കുന്നതിന് പി സി ഒ എസ് കാരണമാകുന്നു. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നു. ഓവറികളിൽ ചെറിയ സിസ്റ്റുകൾ രൂപപ്പെടുന്നതിനാലാണ് ഇതിനെ "പോളിസിസ്റ്റിക് ' എന്നു വിളിക്കുന്നത്. ഇത് പലപ്പോഴും ആർത്തവത്തെ ബാധിക്കുകയും ഗർഭധാരണത്തെ പ്രയാസപ്പെടുത്തുകയും ചെയ്യുന്നു.
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS) എന്നത് 12നും 51നും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ കണ്ടുവരുന്ന ഒരു ഹോർമോൺ വ്യതിയാനമാണ്. സ്ത്രീയുടെ ശരീരത്തിൽ പുരുഷ ഹോർമോണായ ആൻഡ്രോജൻ അമിതമായി ഉത്പാദിപ്പിക്കുന്നതിന് പി സി ഒ എസ് കാരണമാകുന്നു. ഇത് ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിക്കുന്നു. ഓവറികളിൽ ചെറിയ സിസ്റ്റുകൾ രൂപപ്പെടുന്നതിനാലാണ് ഇതിനെ “പോളിസിസ്റ്റിക് ‘ എന്നു വിളിക്കുന്നത്. ഇത് പലപ്പോഴും ആർത്തവത്തെ ബാധിക്കുകയും ഗർഭധാരണത്തെ പ്രയാസപ്പെടുത്തുകയും ചെയ്യുന്നു.
പി സി ഒ എസ്/ പി സി ഒ ഡി ലക്ഷണങ്ങൾ
ആർത്തവത്തിന്റെ കാലതാമസമോ, അഥവാ ആർത്തവത്തിന്റെ പൂർണമായ അഭാവമോ ഉണ്ടാകാം. രക്തസ്രാവം ഏഴിൽകൂടുതൽ ദിവസം നീണ്ടുനിൽക്കുക, അമിതമായ മുടി കൊഴിച്ചിൽ, മുഖത്തും താടിയിലും നെഞ്ചിലും അമിതമായ രോമ വളർച്ച, ചർമത്തിലെ നിറവ്യത്യാസം, എണ്ണമയമുള്ള ചർമം, ഗർഭധാരണത്തിലെ ബുദ്ധിമുട്ട് എന്നിവ ഉൾപ്പെടുന്നു.
സീഡ്‌സൈക്ലിംഗ്: ല്യൂട്ടിയൽ ഫേസും ഫോളിക്കുലർ ഫേസും
സീഡ്‌സൈക്ലിംഗ് എന്നത് സ്ത്രീകളുടെഹോർമോൺ നിയന്ത്രണത്തിന് സഹായിക്കുന്ന ഒരു പ്രകൃതിദത്തമായ രീതിയായി കണക്കാക്കപ്പെടുന്നു. രണ്ടു തരം വിത്തുകളാണ് ഈ രീതിയിൽ ഉൾപ്പെടുത്തുന്നത്. സസ്യവിത്തുകൾ ഒരു കൃത്യമായ രീതിയിൽ കഴിക്കുന്നതാണ് സീഡ് സൈക്ലിന്റെ പ്രതിവിധി. സസ്യവിത്തുകൾ, പ്രോട്ടീൻ, ധാതുക്കൾ, ഫൈറ്റോ ഈസ്ട്രജൻ എന്നിവയാൽ സമ്പന്നമായതിനാൽ ഇത് പോഷകങ്ങളുടെ കലവറയാണ്.
- ഫോളികുലാർ ഘട്ടം
( മാസമുറ തുടങ്ങി 1 മുതൽ 14 വരെ ) മത്തങ്ങ വിത്തുകൾ (Pumpkin seeds) പ്രതിദിനം ഒരു ടേബിൾ സ്പൂൺ വീതം കഴിക്കാം. മത്തങ്ങ വിത്തുകളിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഈസ്ട്രജന്റെ നില നന്നായി നിലനിർത്താനും ഫോളിക്കുലർ ഘട്ടത്തിൽ ശരീരത്തിന് ആവശ്യമുള്ള സപ്പോർട്ട് നൽകാനും സഹായിക്കുന്നു. ഫ്‌ലാക്സ് വിത്തുകൾ (Flax Seeds) പ്രതിദിനം ഒരു ടേബിൾ സ്പൂൺ വറുത്ത് പൊടിച്ച് കഴിക്കുക. ഫ്്ലാക്്സ് സീഡുകളിൽ ലിഗ്‌നൻസ് എന്നറിയപ്പെടുന്ന ഫൈറ്റോ കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഈസ്ട്രജന്റെ അളവ് നിലനിർത്താൻ സഹായിക്കുകയും ഫോളികുലാർ ഘട്ടത്തിൽ ശരീരത്തിന് ആവശ്യമായ സപ്പോർട്ട് നൽകുകയും ചെയ്യുന്നു. - ലൂട്ടിയൽ ഘട്ടം
( മാസമുറ തുടങ്ങി 15 മുതൽ 28 വരെ ) എള്ള് (Sesame seeds ) പ്രതിദിനം ഒരു ടേബിൾ സ്പൂൺ വീതം കഴിക്കാം. എള്ള് വിത്തുകളിൽ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് പ്രൊജസ്റ്റരോൺ ഉത്പാദനം കൂട്ടാനും ഹോർമോണുകളുടെ ബാലൻസ് ഉറപ്പാക്കാനും സഹായിക്കുന്നു.
സൂര്യകാന്തി വിത്തുകൾ (Sunflower Seeds) പ്രതിദിനം ഒരു ടേബിൾസ്പൂൺ വീതം കഴിക്കാം. സൂര്യകാന്തി വിത്തുകളിൽ സെലിനിയം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രോജെസ്റ്റെരോണിന്റെ ഉത്പാദനം കൂട്ടാനും ലുട്ടിയൽ ഘട്ടത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനുംസഹായിക്കുന്നു.
സീഡുകൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ
- കൂടുതൽ രുചിക്കും പോഷകാഹാരത്തിനും വിത്തുകൾ സലാഡുകളിൽ ചേർക്കാം.
- സ്മൂത്തികളിൽ വിത്തുകൾ ചേർക്കുന്നത് പ്രോട്ടീനിന്റെ മൂല്യം വർധിപ്പിക്കും
- തൈര്, മോര് എന്നീ ദാഹശമനികൾ ചേർത്താൽ രുചിയും ആരോഗ്യവും ലഭിക്കും.
- ഫ്‌ലാക്്സ് സീഡ്, ചിയാ സീഡ്, പംപ്കിൻ സീഡ്, സൺഫ്ലവർ സീഡ് എന്നിവ ഓട്‌സ് ബാറായും എള്ളുണ്ട, പുഡ്ഡിംഗ് എന്നിവയിൽ ചേർത്തും കഴിക്കാം.
യാത്ര ചെയ്യുമ്പോഴോ ജോലിക്കു വരുമ്പോഴോ സീഡുകൾ ഒരു ചെറിയ ബോക്‌സിൽ കരുതിയാൽ ഇടഭക്ഷണമായി കഴിക്കാവുന്നതാണ്. ഈ രീതിയിൽ സീഡ്‌സൈക്ലിംഗ്പിന്തുടരുകയാണെങ്കിൽ, ഹോർമോൺ നിയന്ത്രണംസുതാര്യമാവുകയും PCOS/ PCOD ലക്ഷണങ്ങൾ കുറയുകയും ചെയ്യും.
ആരോഗ്യകരമായ ഭക്ഷണ ശീലത്തോടൊപ്പം മതിയായ ഉറക്കം, പിരിമുറക്കം കുറഞ്ഞ അവസ്ഥ, ശരിയായ വ്യായാമം എന്നിവ ഒരു പരിധിവരെ പി സി ഒ എസ് കുറയ്ക്കാൻ സഹായിക്കുന്നു.