Kuwait
വാക്‌സിന്‍ എടുത്തവര്‍ക്കും ഇന്ത്യയിലേക്ക് വരാന്‍ പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് ഇപ്പോഴും നിര്‍ബന്ധം
സര്‍ക്കാറിന്റ പുതിയ വിജ്ഞാപനം സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് ഇത് വരെയും അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല എന്നതാണ് പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കാരണമായി അവര്‍ പറയുന്നത്.
കുവൈത്ത് സിറ്റി | കുവൈത്തില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്നതീരുമാനം ഇതു വരെ നടപ്പിലായില്ല. കുവൈത്ത് ,യു എ ഇ എന്നിവിടങ്ങളില്‍ നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്കാണ് നാട്ടിലേക്ക് യാത്ര ചെയ്യാന്‍ പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍വി ജ്ഞാപനം പുറത്തിറക്കിയത് .എന്നാല്‍ കുവൈത്തില്‍ നിന്നും വരുന്നവരുടെ കാര്യത്തില്‍ ഇത് വരേയ്ക്കും തീരുമാനം നടപ്പിലാക്കിട്ടില്ല. നാട്ടിലേക്കു യാത്ര ചെയ്യാന്‍ എത്തിയവരോട് പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാകാന്‍ വിമാന കമ്പനികള്‍ ആവശ്യ പെട്ടതായാണ് അറിയാന്‍ കഴിഞ്ഞത്.
സര്‍ക്കാറിന്റ പുതിയ വിജ്ഞാപനം സംബന്ധിച്ച് വിമാന കമ്പനികള്‍ക്ക് ഇത് വരെയും അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല എന്നതാണ് പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കാരണമായി അവര്‍ പറയുന്നത്. എന്നാല്‍ യു എ ഇ യില്‍ ഈ തീരുമാനം ഏപ്രില്‍ ഒന്ന് മുതല്‍ തന്നെ നടപ്പിലായി തുടങ്ങിയിരുന്നു. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സിന്‍ എടുത്ത യാത്രക്കാര്‍ക്ക് പി സി ആര്‍ സര്‍ട്ടിഫിക്കേറ്റ് ഇല്ലാതെ തന്നെയാത്ര ചെയ്യാന്‍ സാധിച്ചിരുന്നപ്പോള്‍ യു എ ഇ, കുവൈത്ത് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് പി സി ആര്‍ സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കിയത് വലിയ പ്രതിഷേധതിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം പ്രാബല്യത്തില്‍ വന്നത് കുവൈത്തില്‍ നിന്നും വരുന്നവരുടെ കാര്യത്തില്‍ ഇത് നടപ്പിലാകാത്തത് യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കും.അതേ സമയം ഇന്ത്യയില്‍ നിന്ന് രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്ക് കുവൈത്തിലേക്കു പ്രവേശിക്കാന്‍ പി സി ആര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്നതും ഇതോടൊപ്പം കൂട്ടിവായിക്കണം