Health
നിലക്കടലക്കൊപ്പമുണ്ട് ഈ ആരോഗ്യ ഗുണങ്ങൾ...
മാർക്കറ്റുകളിൽ നിന്ന് നമ്മൾ വാങ്ങുന്ന അണ്ടിപ്പരിപ്പിനെക്കാള്‍ എത്രയോ വില കുറവാണ് നിലക്കടലയ്ക്ക്.
നിലക്കടല രുചികരമായ വെറുമൊരു ലഘു ഭക്ഷണം മാത്രമല്ല ഒരുപാട് പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഒരു നട്ട്സ് കൂടിയാണ് അത്. ശരീരത്തിൽ പ്രോട്ടീൻ ഉത്പാദനം കൂട്ടുന്നത് മുതൽ നിരവധി ആരോഗ്യഗുണങ്ങൾ വാഗ്ദാനം ചെയ്യാൻ നിലക്കടലയ്ക്കാകും. എന്തൊക്കെയാണ് നിലക്കടലയുടെ ഗുണങ്ങൾ എന്ന് നോക്കാം.
പ്രോട്ടീൻ സമ്പന്നമാണ് നിലക്കടല
- സസ്യാധിഷ്ഠിത പ്രോട്ടീനിന്റെ ഏറ്റവും മികച്ച കലവറയാണ് നിലക്കടല. സത്യത്തിൽ അണ്ടിപ്പരിപ്പിൽ ഉള്ളതിനേക്കാൾ ഒരുപാട് മടങ്ങ് പ്രോട്ടീൻ ഉണ്ട് നിലക്കടലയിൽ.
ആരോഗ്യം വർദ്ധിപ്പിക്കുന്നു
- ആരോഗ്യകരമായ കൊഴുപ്പ് കൂടുതലുള്ള നട്സ് ആണ് നിലക്കടല. ഇത് നിങ്ങളുടെ ശരീരത്തിൽ നല്ല കൊഴുപ്പിനെ ഉണ്ടാക്കി ഹൃദയാരോഗ്യത്തെയും പ്രോത്സാഹിപ്പിക്കുന്നു.
ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു
- നിലക്കടലയിൽ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട് ഇത് നിങ്ങളുടെ വയറിനെ കൂടുതൽ നേരം പൂർണതയോടെ സൂക്ഷിക്കാനും ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു. ഭക്ഷണത്തിന്റെ അളവ് കുറയുമ്പോൾ ഇത് ഭാരക്കുറവിലേക്കും നയിക്കുന്നു.
മസ്തിഷ്ക പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു
- നിയാസിൻ വൈറ്റമിൻ ഇ എന്നിവയാൽ സമ്പുഷ്ടമായ നിലക്കടല ഓർമ്മശക്തിയും ശ്രദ്ധയും കൂട്ടി മസ്തിഷ്കത്തെയും ഉത്തേജിപ്പിക്കുന്നുണ്ട്.
ആരോഗ്യമുള്ള ചർമ്മത്തിന് നിലക്കടല
- വൈറ്റമിൻ ഇ പോലെയുള്ള ധാരാളം ആന്റിഓക്സിഡന്റുകൾ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ചർമ്മത്തിന് നല്ല ആരോഗ്യം പ്രദാനം ചെയ്യുന്നു.
മാർക്കറ്റുകളിൽ നിന്ന് നമ്മൾ വാങ്ങുന്ന അണ്ടിപ്പരിപ്പിനെക്കാള്‍ എത്രയോ വില കുറവാണ് നിലക്കടലയ്ക്ക്.കൂടാത്തതിന് അണ്ടിപ്പരിപ്പിനേക്കാൾ കൂടുതൽ ആരോഗ്യവും പ്രദാനം ചെയ്യുന്നു. പ്രോട്ടീൻ കൂടാൻ ആണെങ്കിൽ അണ്ടിപ്പരിപ്പിന് പകരം നിലക്കടലയെ ഒന്ന് റീപ്ലേസ് ചെയ്തു നോക്കൂ.