National
കര്‍ഷക സമരം; പഞ്ചാബില്‍ നിന്നും ഡല്‍ഹിയിലേക്ക് മാര്‍ച്ച്
മിനിമം താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
ന്യൂഡല്‍ഹി|സമരം ശക്തമാക്കി കര്‍ഷകര്‍. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തും. മിനിമം താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക മാര്‍ച്ച്. 101 കര്‍ഷകരാണ് മാര്‍ച്ച് നടത്തുന്നത്.
അതേസമയം ഡല്‍ഹിയിലേക്കുള്ള എല്ലാ അതിര്‍ത്തിയിലും പോലീസ് കടുത്ത പ്രതിരോധം തീര്‍ത്തിരിക്കുകയാണ്.
മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ഷര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയിരുന്നു. പുതിയ കാര്‍ഷിക നിയമങ്ങള്‍ പ്രകാരം ന്യായമായ നഷ്ടപരിഹാരവും മെച്ചപ്പെട്ട ആനുകൂല്യങ്ങളും ആവശ്യപ്പെട്ടാണ് കര്‍ഷര്‍ മാര്‍ച്ച് നടത്തിയത്. 5000 പോലീസുകാരെ വിന്യസിച്ചായിരുന്നു ഡല്‍ഹിയിലേക്കുള്ള പാര്‍ലമെന്റ് മാര്‍ച്ച് തടഞ്ഞത്. ഒരാഴ്ചക്കുള്ളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ വീണ്ടും മാര്‍ച്ച് നടത്തുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു.