Connect with us

National

കര്‍ഷക സമരം; ചില അക്കൗണ്ടുകളും പോസ്റ്റുകളും ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന് എക്‌സ്

കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ റിട്ട് അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും എക്സ് അറിയിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| കേന്ദ്ര സര്‍ക്കാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി സാമൂഹിക മാധ്യമമായ എക്‌സ് രംഗത്ത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ചില അക്കൗണ്ടുകളും പോസ്റ്റുകളും ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുവെന്ന് എക്‌സ് ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് കര്‍ഷക സമരവുമായി ബന്ധപ്പെട്ട അക്കൗണ്ടുകളും പോസ്റ്റുകളും സസ്പെന്‍ഡ് ചെയ്തതായി ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള എക്സിന്റെ ഗ്ലോബല്‍ ഗവണ്‍മെന്റ് അഫയേഴ്സ് ടീം അറിയിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ചെങ്കിലും സര്‍ക്കാറിന്റെ നടപടിയോട് കടുത്ത വിയോജിപ്പുണ്ടെന്ന് എക്‌സ് വ്യക്തമാക്കി. അഭിപ്രായ സ്വാതന്ത്രത്തിന് വേണ്ടി ശക്തമായി നിലകൊള്ളുമെന്നും കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ റിട്ട് അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്നും എക്സ് അറിയിച്ചു. നിയമപരമായ നിയന്ത്രണങ്ങള്‍ കാരണം എക്സിക്യൂട്ടീവ് ഓര്‍ഡറുകള്‍ പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ സുതാര്യത ഉറപ്പാക്കാന്‍ അവ പരസ്യമാക്കുന്നത് അത്യന്താപേക്ഷിതമാണെന്നും എക്‌സ് കൂട്ടിച്ചേര്‍ത്തു.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട ചില അക്കൗണ്ടുകള്‍, പോസ്റ്റുകള്‍ എന്നിവക്കെതിരെ നടപടിയെടുക്കാന്‍ എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് കേന്ദ്ര ഐടി മന്ത്രാലയം സാമൂഹിക മാധ്യമ പ്ലാറ്റ്മോഫുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. 177 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്നായിരുന്നു നിര്‍ദേശം. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ തടവും പിഴയും ഉള്‍പ്പടെയുള്ള ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ഐടി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.

 

 

 

 

---- facebook comment plugin here -----

Latest