Kerala
കര്‍ഷക സമരം; ഇന്ന് നാലാംവട്ട ചര്‍ച്ച, കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കും
വൈകിട്ട് നാലിനാണ് ചര്‍ച്ച. കേന്ദ്ര മന്ത്രിമാരായ അര്‍ജുന്‍ മുണ്ട, പിയുഷ് ഗോയല്‍, നിത്യാനന്ദ് റായി എന്നിവരും കര്‍ഷക നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും.
ന്യൂഡല്‍ഹി | കര്‍ഷക സമരത്തില്‍ ഇന്ന് നാലാംവട്ട ചര്‍ച്ച നടക്കും. വൈകിട്ട് നാലിനാണ് ചര്‍ച്ച. കേന്ദ്ര മന്ത്രിമാരായ അര്‍ജുന്‍ മുണ്ട, പിയുഷ് ഗോയല്‍, നിത്യാനന്ദ് റായി എന്നിവരും കര്‍ഷക നേതാക്കളും ചര്‍ച്ചയില്‍ പങ്കെടുക്കും. കഴിഞ്ഞ എട്ട്, പന്ത്രണ്ട്, പതിനഞ്ച് തീയതികളില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ 13നാണ് കര്‍ഷകര്‍ ദില്ലി ചലോ മാര്‍ച്ച് ആരംഭിച്ചത്. എന്നാല്‍, സമരക്കാരെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭു, ഖനൗരി പോയിന്റുകളില്‍ വച്ച് സുരക്ഷാ സേന തടയുകയായിരുന്നു. ഇതേ തുടര്‍ന്ന് ഈ രണ്ട് ഭാഗങ്ങളിലായി തമ്പടിച്ച് സമരം തുടരുകയാണ് കര്‍ഷക സംഘടനകള്‍.
താങ്ങുവില ഉറപ്പാക്കല്‍ നിയമം നടപ്പാക്കുക, കര്‍ഷകര്‍ക്കു പെന്‍ഷന്‍ അനുവദിക്കുക, വിള ഇന്‍ഷ്വറന്‍സ് നടപ്പില്‍ വരുത്തുക, കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കര്‍ഷകര്‍ രണ്ടാം കര്‍ഷക സമരവുമായി മുന്നോട്ടുപോകുന്നത്.
അതിനിടെ, കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കിയതായി റിപോര്‍ട്ടുണ്ട്.