Connect with us

Kerala

കല്‍നട യാത്രികന്‍ മിനിലോറി ഇടിച്ച് മരിച്ചു

ദേശീയ പാതയില്‍ പൊന്നാം വെളി പത്മാക്ഷി കവലയ്ക്ക് സമീപമായിരുന്നു അപകടം .

Published

|

Last Updated

ചേര്‍ത്തല |  പൊന്നാംവെളിയില്‍ മിനിലോറിയിടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു. പാചക തൊഴിലാളിയും ജലാല്‍ കാറ്ററിങ് ഉടമയുമായ പട്ടണക്കാട് വെളിപറമ്പില്‍ ഹൗസില്‍ ജലാലുദ്ദിന്‍ വി എ (55 ) ആണ് മരിച്ചത്.

ദേശീയ പാതയില്‍ പൊന്നാം വെളി പത്മാക്ഷി കവലയ്ക്ക് സമീപമായിരുന്നു അപകടം . ഞായറാഴ്ച രാത്രി 10 ഓടെ വീട്ടിലേക്ക് പോകുമ്പോള്‍ ചേര്‍ത്തല ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് അതിവേഗതയില്‍ എത്തിയ മിനിലോറി ഇടിച്ചു വീഴ്ത്തുകയായിരുന്നു.തുറവൂര്‍ ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Latest