Kerala
സ്വകാര്യ ബസിനും വൈദ്യുതി പോസ്റ്റിനും ഇടയില്‍പ്പെട്ട് കാല്‍നടയാത്രക്കാരന്‍ മരിച്ചു
കോഴിക്കോട് പരപ്പനങ്ങാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിടിച്ചാണ് അപകടം.
കോഴിക്കോട് | സ്വകാര്യ ബസിനും വൈദ്യുതി പോസ്റ്റിനും ഇടയില്‍പ്പെട്ട് കാല്‍നടയാത്രക്കാരന്‍ മരിച്ചു. അത്താണിക്കലില്‍ താമസിക്കുന്ന ചാലിയം കപ്പലങ്ങാടി വൈരംവളപ്പില്‍ മുഹമ്മദ് അലി (47) ആണ് മരിച്ചത്. ഫറോക്കില്‍ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം.
ബസ് വളയ്ക്കുന്നതിനിടെ അലിയുടെ ദേഹത്ത് തട്ടുകയും തുടര്‍ന്ന് ബസ്സിനും പോസ്റ്റിനും ഇടയില്‍ കുടുങ്ങുകയുമായിരുന്നു. ബസില്‍ കയറാനായി സ്റ്റാന്‍ഡിലേക്ക് പോകുകയായിരുന്നു മുഹമ്മദ് അലി. കോഴിക്കോട് പരപ്പനങ്ങാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസിടിച്ചാണ് അപകടം.
---- facebook comment plugin here -----