Connect with us

peer muhammed death

ഇശലുകളുടെ സുല്‍ത്താന്‍ പീര്‍ മുഹമ്മദ് അന്തരിച്ചു

ഓര്‍മയായത് മാപ്പിളപ്പാട്ടിന്റെ ജനകീയ മുഖം;

Published

|

Last Updated

കണ്ണൂര്‍ | മാപ്പിളപ്പാട്ടിന്റെ ജനകീയ മുഖം പീര്‍ മുഹമ്മദ് (78) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ കണ്ണൂരിലെ സ്വാകാര്യ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. ഖബറടക്കം വൈകിട്ട് നാലിന് വളപട്ടണം മന്ന ഖബര്‍സ്ഥാനില്‍ നടക്കും.

മാപ്പിളപ്പാട്ടിന്റെ എക്കാലത്തേയും മികച്ച ഹിറ്റ് ഗാനങ്ങള്‍ മലയളികള്‍ക്ക് സമ്മാനിച്ച പീര്‍ മുഹമ്മദ് 1945 ജനുവരി എട്ടന് തമിഴ്നാട് തെങ്കാശിയിലെ സുറൈഡ ഗ്രാമത്തിലാണ് ജനിച്ചത്. കുട്ടിക്കാലത്ത് തന്നെ സുറൈഡയുടെ പാട്ടുകാരന്‍ എന്ന് അറിയപ്പട്ടെ അദ്ദേഹത്തിന് തെങ്കാശിയില്‍വെച്ച് തന്നെ നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് പിതാവിന്റെ നാടായ, മാപ്പിളപ്പാട്ടിന്റെ ഈറ്റില്ലമായ തലശ്ശേരിയിലേക്ക് എത്തുകയായിരുന്നു. തലശ്ശേരിയിലെ ജനത സംഗീത ട്രൂപ്പില്‍ അംഗമായി. പിന്നീട് സ്വന്തം ട്രൂപ്പ് ആരംഭിക്കുകയായിരുന്നു. കല്ല്യാണ വേദികളിലും മറ്റും പാടി തുടങ്ങിയ അദ്ദേഹത്തിന്റെ നാവില്‍ നിന്നാണ് മാപ്പിളപ്പാട്ടിന്റെ എക്കാലത്തേയും വലിയ ഹിറ്റുകളായ ‘ഒട്ടകങ്ങള്‍ വരിവരിവരിയായ്, കാഫ് മല കണ്ട പൂങ്കാറ്റേ,അഴകേറുന്നോളെ, നിസ്‌കാര പായ നനഞ്ഞ് കുതിര്‍ന്നല്ലോ തുടങ്ങിയ ഗാനങ്ങള്‍ പിറന്നത്. ഏതാനും സിനിമകളിലും അദ്ദേഹം പാടിയിട്ടുണ്ട്. . .

കോഴിക്കോട് അകാശവാണിയില്‍ ആദ്യമായി മാപ്പിളപ്പാട്ട് പാടിയത് അദ്ദേഹമായിരുന്നു. കെ രാഘവന്‍ മാസ്റ്ററുമായുള്ള സൗഹൃദമായിരുന്നു അകാശവാണിയിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. ഗ്രാമഫോണുകളില്‍ ആദ്യമായി റെക്കോര്‍ഡ് ചെയ്യപ്പെട്ട ശബ്ദമായിരുന്നു അദ്ദേഹംവിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിരവധി തവണ സംഗീത ആലപിച്ച അദ്ദേഹം മലബാറിലെ ഗാനമേള വേദികളിലെ നിറ സാന്നിധ്യമായിരുന്നു.