Connect with us

National

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍: സാങ്കേതിക വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

കേന്ദ്രം രൂപീകരിക്കുന്ന വിദഗ്ധ സമിതിയില്‍ തൃപ്തി ഇല്ലെന്ന് കാണിക്കുന്നതാണ് സുപ്രീം കോടതിയുടെ പുതിയ നിലപാട്.

Published

|

Last Updated

ന്യൂഡല്‍ഹി| പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ സാങ്കേതിക വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി. വിഷയത്തില്‍ അടുത്തയാഴ്ച ഉത്തരവിറക്കുമെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന വിദഗ്ധ സമിതിയെ സുപ്രിംകോടതി അഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണ് സുപ്രിം കോടതിയുടെ പുതിയ ഉത്തരവ്.

പെഗാസസ് പോലെയുള്ള സോഫ്റ്റ് വെയര്‍ ദേശീയ സുരക്ഷക്കായി ഉപയോഗിക്കുന്നതില്‍ നിയമതടസമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ദേശീയ സുരക്ഷ കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും ഒരു സമിതിക്ക് രൂപം നല്‍കിയാല്‍ അതിന് മുന്‍പില്‍ എല്ലാം വിശദീകരിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രം രൂപീകരിക്കുന്ന വിദഗ്ധ സമിതിയില്‍ തൃപ്തി ഇല്ലെന്ന് കാണിക്കുന്നതാണ് സുപ്രീം കോടതിയുടെ പുതിയ നിലപാട്.

 

Latest