lane traffic
സംസ്ഥാനത്ത് ദേശീയ പാതകളിലെ ലെയ്ൻ ട്രാഫിക് ലംഘനത്തിന് പിഴ ഈടാക്കിത്തുടങ്ങി
നാലുവരി, ആറുവരി പാതകളിൽ വലിയ വാഹനങ്ങൾ, ഭാരം കയറ്റിയ വാഹനങ്ങൾ, വേഗം കുറഞ്ഞ വാഹനങ്ങൾ എന്നിവ റോഡിന്റ ഇടതു വശം ചേർന്നു മാത്രമേ പോകാവൂ.
തിരുവനന്തപുരം | നാലുവരി, ആറുവരിപ്പാതകളിലെ ലെയ്ൻ ട്രാഫിക് നിയമലംഘനത്തിന് പിഴ ഈടാക്കിത്തുടങ്ങി. നിസ്സാരമായ ലംഘനത്തിനും പിഴ ഈടാക്കാനാണ് തീരുമാനം. ലെയ്ൻ ട്രാഫിക് പാലിക്കുക വഴി 36 ശതമാനം അപകടങ്ങൾ ഒഴിവാക്കാനാകും എന്ന വിലയിരുത്തലിലാണ് ട്രാഫിക് വകുപ്പ്.
നാലുവരി, ആറുവരി പാതകളിൽ വലിയ വാഹനങ്ങൾ, ഭാരം കയറ്റിയ വാഹനങ്ങൾ, വേഗം കുറഞ്ഞ വാഹനങ്ങൾ എന്നിവ റോഡിന്റ ഇടതു വശം ചേർന്നു മാത്രമേ പോകാവൂ. വലതു വശത്തെ ട്രാക്ക് നിശ്ചിത വേഗത്തിൽ പോകുന്നവർക്കും മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്യുന്നതിനു വേണ്ടി മാത്രമാണ് ഉപയോഗിക്കേണ്ടത്. ഇടതുവശത്തുകൂടി പോകേണ്ട വാഹനങ്ങൾ അറിവില്ലായ്മ കാരണം വലതുവശത്തെ ലെയിനിലൂടെ പോകുന്നത് പിന്നിൽ നിന്നുവരുന്ന വാഹനങ്ങളെ ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്യാൻ പ്രേരിപ്പിക്കുകയും ഇത് അപകടങ്ങൾക്ക് കാരണമാകുകയും ചെയ്യും.
ലെയ്ൻ മാറുമ്പോൾ സിഗ്നലുകൾ ഉപയോഗിക്കണം. റോഡിന്റെ വലതു വശത്തെ ലെയ്നിൽ ഒരു കാരണവശാലും വാഹനം നിർത്തിയിടരുത്.ഡിന്റെ ഇടതുവശത്ത് അനധികൃത പാർക്കിങ്ങും കുറ്റകരമാണ്.
---- facebook comment plugin here -----