Connect with us

Ongoing News

പെനാള്‍ട്ടി രക്ഷയായി; ഒഡീഷയെ ഒരു ഗോളില്‍ വീഴ്ത്തി കേരളം

മത്സരത്തിന്റെ 16ാം മിനുട്ടില്‍ ലഭിച്ച പെനാള്‍ട്ടി നിജോ ഗില്‍ബര്‍ട്ട് വലയിലെത്തിക്കുകയായിരുന്നു.

Published

|

Last Updated

ഭുവനേശ്വര്‍ | സന്തോഷ് ട്രോഫിയിലെ നിര്‍ണായക മത്സരത്തില്‍ ഒഡീഷയെ മറികടന്ന് കേരളം. പെനാല്‍ട്ടി ഗോളിലാണ് ജയം കണ്ടെത്തിയത്. ഇതോടെ നിലവിലെ ജേതാക്കളായ കേരളം സെമി സാധ്യതകള്‍ നിലനിര്‍ത്തി.

മത്സരത്തിന്റെ 16ാം മിനുട്ടില്‍ ലഭിച്ച പെനാള്‍ട്ടി നിജോ ഗില്‍ബര്‍ട്ട് വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ പോസ്റ്റ് ലക്ഷ്യംവച്ച് കേരളം തൊടുത്ത ഒരു ഷോട്ട് ഒഡീഷ താരത്തിന്റെ കൈയില്‍ തട്ടിയതോടെയാണ് പെനാള്‍ട്ടി സ്‌പോട്ടിലേക്ക് റഫറി വിരല്‍ ചൂണ്ടിയത്.

ഗോള്‍ തിരിച്ചടിക്കാന്‍ ഒഡീഷയും പ്രതിരോധിക്കാന്‍ കേരളവും മത്സരിച്ചതോടെ കളി ആവേശകരമായി. എന്നാല്‍, അവസാന വിസില്‍ മുഴങ്ങും വരെ ലീഡ് നിലനിര്‍ത്തുന്നതില്‍ കേരളം വിജയിച്ചു. ഫൈനല്‍ റൗണ്ടില്‍ ഗില്‍ബര്‍ട്ടിന്റെ മൂന്നാം ഗോളാണ് ഇന്നത്തെ മത്സരത്തില്‍ പിറന്നത്.

രണ്ട് ഗ്രൂപ്പിലെയും ജേതാക്കളും റണ്ണറപ്പുമാണ് സെമി ഫൈനലില്‍ പ്രവേശിക്കുക. കേരളമുള്‍പ്പെടുന്ന ഗ്രൂപ്പ് എയില്‍ പഞ്ചാബാണ് നിലവില്‍ മുന്നില്‍ നില്‍ക്കുന്നത്. നാല് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റാണ് പഞ്ചാബിന്റെ സമ്പാദ്യം. ഇത്രയും മത്സരങ്ങള്‍ കളിച്ച കര്‍ണാടക എട്ട് പോയിന്റോടെ രണ്ടാമതുണ്ട്. ഏഴ് പോയിന്റുള്ള കേരളം മൂന്നാമതാണ്.

 

Latest