Kerala
പെന്‍ഷന്‍ കുടിശിക ഈ മാസംതന്നെ വിതരണം ചെയ്യും, ശമ്പള കുടിശ്ശിക രണ്ടു ഗഡു ഉടന്‍; കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശം
സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണെമന്ന് മന്ത്രി
![](https://assets.sirajlive.com/2024/08/currency-897x538.jpg)
തിരുവനന്തപുരം | സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസമായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ തന്നെ വിതരണം ചെയ്യുമെന്ന് ധനമന്ത്രി ബജറ്റില്‍ അറിയിച്ചു. ശമ്പള പരിഷ്‌കരണ കുടിശ്ശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. അത് പിഎഫില്‍ ലയിപ്പിക്കും ജീവനക്കാരുടെ ഡിഎ കുടിശ്ശികയുടെ രണ്ടു ഗഡുക്കളുടെ ലോക്ക് ഇന്‍ പീരീഡ് നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ഒഴിവാക്കി നല്‍കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അവഗണനയാണെമന്ന് മന്ത്രി പറഞ്ഞു. ധനകമ്മീഷന്‍ ഗ്രാന്റ് തുടര്‍ച്ചയായി വെട്ടിക്കുറക്കുന്നു. പദ്ധതി വിഹിതം വെട്ടികുറക്കുന്നു. കടമെടുക്കാന്‍ അനുവദനീയമായ പരിധിപോലും അനുവദിക്കുന്നില്ല. കിഫ്ബി വായ്പ കടമായി കണക്കാക്കുന്നു. കിഫ്ബി വായ്പ മുന്‍കാല പ്രാബല്യത്തോടെയാണ് കടപരിധിയില്‍പെടുത്തിയത്. 14ാം ധനക്കമ്മീഷനില്‍ ഗ്രാന്റ് കൂടുമെന്ന് കരുതുന്നുവെന്നും മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു