pentagon document leak
പെന്റഗണ്‍ രേഖ ചോര്‍ത്തല്‍: യു എസ് വ്യോമസൈനികനെതിരെ കുറ്റം ചുമത്തി
15 വര്‍ഷം വരെ ജയില്‍ ശിക്ഷയാണ് ഇയാള്‍ അനുഭവിക്കേണ്ടത്.
ബോസ്റ്റണ്‍ | പെന്റഗണിലെ പ്രതിരോധ രേഖകള്‍ ചോര്‍ത്തിയ സംഭവത്തില്‍ യു എസ് വ്യോമസൈനികനെതിരെ കുറ്റം ചുമത്തി. ബോസ്റ്റണിലെ കോടതിയില്‍ 21കാരനായ ജാക്ക് ടീക്‌സീറ ഹാജരാകുകയും കുറ്റം ചുമത്തുകയുമായിരുന്നു. ചങ്ങലിയില്‍ ബന്ധിപ്പിച്ച് ജയില്‍ വേഷത്തിലാണ് ഫെഡറല്‍ ജഡ്ജിക്ക് മുമ്പാകെ ഇയാളെ ഹാജരാക്കിയത്.
അതീവ രഹസ്യമായ പ്രതിരോധ വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്തിയതില്‍ 15 വര്‍ഷം വരെ ജയില്‍ ശിക്ഷയാണ് ഇയാള്‍ അനുഭവിക്കേണ്ടത്. രണ്ട് കേസുകളിലായാണ് 15 വര്‍ഷത്തെ ജയില്‍ശിക്ഷ. മസ്സാച്യുസെറ്റ്‌സിലെ വീട്ടില്‍ നിന്ന് വ്യാഴാഴ്ചയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതീവരഹസ്യ രേഖകള്‍ ചോര്‍ന്നത് അമേരിക്കന്‍ ഭരണകൂടത്തെ ഞെട്ടിപ്പിച്ചിരുന്നു. യുക്രൈന്‍ യുദ്ധത്തെ സംബന്ധിച്ച അമേരിക്കയുടെ വിശലകനങ്ങളും അമേരിക്കന്‍ സഖ്യകക്ഷികളെ സംബന്ധിച്ച രഹസ്യങ്ങളും അടങ്ങിയ രേഖകളാണ് ചോര്‍ന്നത്.