kerala story controversy
കേരള സ്റ്റോറി എന്ന സിനിമക്കെതിരെ ജനങ്ങളുടെ മാനസികമായ പ്രതിരോധം ഉയര്‍ന്നു വരണം: എം വി ഗോവിന്ദന്‍
കേരളീയ സമൂഹത്തെ അപായപ്പെടുത്താന്‍ ഉള്ള ശ്രമമാണു നടക്കുന്നത്.

തിരുവനന്തപുരം | കേരള സ്റ്റോറി എന്ന സിനിമ തെറ്റായ പ്രചാരവേലയാണു നടത്തുന്നതെന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനങ്ങളുടെ മാനസികമായ പ്രതിരോധം ഉയര്‍ന്നു വരണം.
കേരളീയ സമൂഹത്തെ അപായപ്പെടുത്താന്‍ ഉള്ള ശ്രമമാണു നടക്കുന്നത്. മതസൗഹാര്‍ദ്ദത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന അതി ഗൗരവമുള്ള പ്രശ്‌നമായാണ് ഇതിനെ കാണുന്നത്. മൂന്നു സര്‍വദേശീയ മതങ്ങള്‍ കേരളത്തെപ്പോലെ വിന്യസിക്കപ്പെട്ട മറ്റൊരു പ്രദേശം ലോകത്തെവിടെയും ഇല്ല. ഈ സിനിമക്കു പ്രദര്‍ശന അനുമതി നല്‍കണോ എന്നത് പരിശോധിക്കണം. നിരോധിച്ചത് കൊണ്ടോ നിഷേധിച്ചതു കൊണ്ടോ കാര്യമില്ല. എന്താണ് വേണ്ടതെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----