Connect with us

Malappuram

ജനങ്ങളുടെ യാത്രാ ദുരിതം: ബസ് സമരം ഒത്തുതീര്‍പ്പാക്കണം - കേരള മുസ്ലിം ജമാഅത്ത്

ദിവസങ്ങളായി തുടരുന്ന യാത്രാ ദുരിതവും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ദിനംപ്രതിയുള്ള വിലവര്‍ധനയും കാരണം കടുത്ത വിഷമത്തിലാണ് സാധാരണക്കാര്‍

Published

|

Last Updated

മലപ്പുറം | വിദ്യാര്‍ത്ഥികളുള്‍പ്പെടെ ദുരിതത്തിലായ ബസ് സമരം അടിയന്തിരമായി ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

ദിവസങ്ങളായി തുടരുന്ന യാത്രാ ദുരിതവും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ദിനംപ്രതിയുള്ള വിലവര്‍ധനയും കാരണം കടുത്ത വിഷമത്തിലാണ് സാധാരണക്കാര്‍. ഈ സാഹചര്യത്തില്‍ ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ വേഗത്തില്‍ പ്രതിസന്ധിക്ക് പരിഹാരo കാണണമെന്നും കമ്മിറ്റി ആഭ്യര്‍ഥിച്ചു.

വാദിസലാമില്‍ നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ് മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. കെ കെ എസ് തങ്ങള്‍ പെരിന്തല്‍മണ്ണ, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, ഊരകം അബ്ദുറഹ് മാന്‍ സഖാഫി, വടേശ്ശരി ഹസന്‍ മുസ്ലിയാര്‍, പി എസ് കെ ദാരിമി, പി.എം മുസ്ഥഫ കോഡൂര്‍, അലവിക്കുട്ടി ഫൈസി എടക്കര, കെ.പി. ജമാല്‍ കരുളായ് സംബന്ധിച്ചു.

 

Latest